കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം പതിപ്പിന് മുന്നോടിയായുള്ള പ്രീ-സീസൺ തയ്യാറെടുപ്പിന്റെ ഭാഗമായി യുഎഇയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ഡ്യൂറൻഡ് കപ്പ് കളിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പോകും. കൃത്യമായ കാലയളവ് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, 2023 സെപ്റ്റംബർ 1 നും 2023 സെപ്റ്റംബർ 20 നും ഇടയിലാണ് ടൂർ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഹാഫ്വേ ഫുട്ബോൾ ആണ് ഇത് റിപോർട്ട് ചെയ്തിരിക്കുന്നത്.ഈ കാലയളവിൽ മൂന്നോ നാലോ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ദുബായ്, ഷാർജ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ യുഎഇ പ്രോ ഡിവിഷൻ ക്ലബ്ബുകളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. യുഎഇ പ്രോ ലീഗ് ഷെഡ്യൂളുകൾ പുറത്തുവന്നതിന് ശേഷം മാത്രമേ എതിരാളികളെയും തീയതികളെയും അന്തിമമാക്കൂ എന്നാണ് അറിയുന്നത്.
Kerala Blasters set to travel to UAE as part of pre-season preparation 🟡✈️🇦🇪
— Halfway Football (@HalfwayFootball) June 10, 2023
Read all latest updates including tentative dates and matches 🤩⤵️#Exclusive #HalfwayFootball #KBFC #ISL #IndianFootbalhttps://t.co/4A6IXYmLnj
കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിനായി യുഎഇയിലേക്ക് പോയിരുന്നു. കഴിഞ്ഞ സീസണിൽ AIFF-ൽ ഫിഫയുടെ വിലക്ക് കാരണം മുൻകൂട്ടി ആസൂത്രണം ചെയ്ത മൂന്ന് പ്രീ-സീസൺ സൗഹൃദ മത്സരങ്ങൽ റദ്ദാക്കിയിരുന്നു.അൽ-നാസർ SC ഗ്രൗണ്ടിലെ പരിശീലനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ വളരെ സജീവമാണ്.
🚨 | Kerala Blasters FC will travel to UAE after playing Durand Cup as part of their Hero ISL preparations, the tour is planned between September 1 and 20. KBFC expect to play three or four friendly matches against UAE Pro Division clubs. [@HalfwayFootball] #IndianFootball pic.twitter.com/jxQ81bLtmr
— 90ndstoppage (@90ndstoppage) June 10, 2023
ടീമിലേക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി. വിദേശികളിൽ മൂന്ന് പേരെ നിലനിർത്തി,ഓസ്ട്രേലിയൻ ഫോർവേഡ് ജൗഷുവ സോട്ടിരിയോയെ സ്വന്തമാക്കി. വിദേശ ഡിഫൻഡറെയും സ്ട്രൈക്കറെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.മോഹൻ ബഗാൻ സൂപ്പർ ഗെയിൻറ് ക്യാപ്റ്റൻ പ്രീതം കോട്ടാൽ എന്നിവരുൾപ്പെടെ രണ്ട് കളിക്കാർ കേരള ബ്ലാസ്റ്റേഴ്സിലെത്തും.