ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡീഷ എഫ്.സി കീഴടക്കിയതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേഓഫിലെത്തിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളില്‍ ഒമ്പത് ജയവും മൂന്ന് സമനിലയും ഏഴ് തോല്‍വിയുമടക്കം 30 പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്.
ഈ സീസണിലും പ്ലേ ഓഫ് കടന്നതോടെ തുടർച്ചയായ മൂന്നാമത്തെ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കൈവരിക്കുന്നത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായി വന്നതിനു ശേഷമാണ് പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സ് ഇത്രയും സ്ഥിരത കാണിക്കാൻ തുടങ്ങിയത്. സെർബിയൻ പരിശീലകന്റെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച 2014 വർഷത്തിലും അതിനു ശേഷം 2016ലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. 2016ൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് വന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ വലിയൊരു നേട്ടം.
അതിനു ശേഷം പ്ലേ ഓഫ് കാണാൻ കഴിയാതിരുന്ന ടീമിലേക്ക് ഇവാൻ വുകോമനോവിച്ച് വന്നതിനു ശേഷമാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഒരേ ക്ലബ്ബിനെ തുടർച്ചയായി മൂന്ന് തവണ ഒരു പരിശീലകൻ പ്ലേ ഓഫിൽ എത്തിക്കുന്നത്. ഇതിന് മുൻപ് ആർക്കും തന്നെ കൈവരിക്കാനാവാത്ത ഒരു നേട്ടമാണിത്.ഒരേ ക്ലബ്ബിനെ മൂന്ന് തവണ തുടർച്ചയായി പ്ലേ ഓഫിൽ എത്തിച്ച മറ്റൊരു പരിശീലകനും ഐഎസ്എൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.ഇവാൻ പരിശീലകനായി വന്ന ആദ്യത്തെ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഫൈനൽ കളിക്കുകയും ചെയ്തിരുന്നു.
𝐈𝐕𝐀𝐍 𝐊𝐀 𝐇𝐔𝐊𝐔𝐌! 🟡#ISL #ISL10 #LetsFootball #ISLPlayoffs #KeralaBlasters #IvanVukomanovic | @ivanvuko19 pic.twitter.com/D8Q7457tdp
— Indian Super League (@IndSuperLeague) April 3, 2024
കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തു വന്ന ടീം പ്ലേ ഓഫിൽ ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ ഇറങ്ങിപ്പോയതിനെ തുടർന്നാണ് പുറത്താകുന്നത്. കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ മറിച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ കൂടുതൽ ആരാധകർക്ക് പ്രിയം പരിശീലകൻ ഇവാൻ വുകോമനോവിചിനോടാണ് പറയേണ്ടി വരും.2021 -22 സീസണിലാണ് സെർബിയൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തുന്നത്.