ഐഎസ്എല്ലിൽ പ്ലെ ഓഫിലേക്ക് യോഗ്യത ഉറപ്പാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപെടുത്തിയതോടെയന് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് ബർത്ത് ഉറപ്പിച്ചത്. മൂന്നു മത്സരങ്ങൾ ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്.
തുടർച്ചയായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് കടക്കുന്നത്. 19 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
Odisha FC stays unbeaten at home in the #ISL10 season by defeating Punjab FC💥
— The Bridge Football (@bridge_football) April 2, 2024
With Punjab losing the match, Kerala Blasters have confirmed their place in the playoffs✅
6 teams in the fight for the last spot. Who will grab the final ticket? 🤔#IndianFootball⚽️| #OFCPFC⚔️ pic.twitter.com/7wXAJF58c5
മുമ്പത്തെ അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ ഒരു തവണ മാത്രം വിജയിച്ച ഒഡീഷ എഫ്‌സി വിജയം ഉറപ്പാക്കിയയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. രണ്ടു ഗോളുകൾ നേടിയ പരിചയസമ്പന്നനായ സ്‌ട്രൈക്കർ ഡീഗോ മൗറീഷ്യോയാണ് രക്ഷയ്‌ക്കെത്തിയത്.മത്സരത്തിൻ്റെ 34-ാം മിനിറ്റിൽ മൗറീഷ്യോ ഒഡീഷയെ മുന്നിലെത്തിച്ചു. 38 ആം മിനുട്ടിൽ മെഹ്ദി തലാൽ നേടിയ ഗോളിലൂടെ പഞ്ചാബ് സമനില പിടിച്ചു. 61 ആം മിനുട്ടിൽ ഇസാക്കിലൂടെ ഒഡിഷ ലീഡ് നേടി. 68 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും മൗറിഷ്യയോ ഒഡിഷയുടെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.
പ്ലേ ഓഫിലേക്ക്!! 🔥@ivanvuko19 and Co. have punched their ticket to the #ISL10 playoffs! #ISL #LetsFootball #KeralaBlasters | @KeralaBlasters @blasters_army @kbfc_manjappada @KBFC_12thplayer @JioCinema @Sports18 pic.twitter.com/OsyRq9WGfY
— Indian Super League (@IndSuperLeague) April 2, 2024
വിജയത്തോടെ ഒഡീഷ എഫ്‌സി ഈ സീസണിലെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനുള്ള അവരുടെ പ്രതീക്ഷകൾ നിലനിർത്തി. ഒഡിഷ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ പിന്തള്ളി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.ഇരു ടീമുകളും ഇപ്പോൾ 39 പോയിൻ്റുമായി സമനിലയിലായി.സെർജിയോ ലൊബേര പരിശീലിപ്പിക്കുന്ന ടീം ഇപ്പോൾ ലീഗിലെ മുൻനിരയിലുള്ള മുംബൈ സിറ്റി എഫ്‌സിയെക്കാൾ (44) അഞ്ച് പോയിൻ്റ് പിന്നിലാണ്, ഏപ്രിൽ 8 ന് മുംബൈയിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ആ വിടവ് നികത്താൻ അവർക്ക് അവസരമുണ്ട്.