ഇന്ത്യൻ സൂപ്പർ ലീഗിൽ 10 മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് തോൽവി . ഇന്ന് നടന്ന മത്സരത്തിൽ ബംഗളുരു എഫ് സിയാണ് കേരളത്തെ പരാജയപ്പെടുത്തിയത് .റോഷൻ സിങ് നയോറ ഫ്രീ കിക്കിൽ നിന്നും നേടിയ ഗോളിനാണ് ബംഗളുരു വിജയിച്ചത്. 10 മത്സരങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത് .
17 ദിവസത്തെ ഇടവേളയുടെ ഒരു ആലസ്യവുമില്ലതെയായണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്.ഛേത്രിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവും ആക്രമണ ശൈലിയിലുള്ള കളിയാണ് പുറത്തെടുത്തത്. ഏഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പെരേര ഡയസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലിടിച്ചു. 10 ആം മിനുട്ടിൽ ഛേത്രിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു.20-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഡാനിഷ് ഫാറൂഖിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
തൊട്ടുപിന്നാലെ 24-ാം മിനിറ്റില്‍ ഇബാറയുടെ ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി.31ആം മിനുട്ടിൽ വാസ്കസ് എടുത്ത ഫ്രീകിക്ക് ഗുർപ്രീത് തടയുകയും ചെയ്തു.37ആം മിനുട്ടിൽ ഛേത്രിക്ക് ഗോൾ മുഖത്ത് നിന്ന് കിട്ടിയ അവസരം ഗോൾ ലൈനിൽ വെച്ച് നിഷു കുമാർ ക്ലിയർ ചെയ്ത് കളി ഗോൾ രഹിതമായി നിർത്തി.41-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പരാഗ് ശ്രീനിവാസിന്റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ബ്ലാസ്റ്റേഴ്സിന്റെ ക്രോസ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി. മറുവശത്ത് ആദ്യ പകുതിയുടെ അവസാനം നിഷു കുമാറിന്റെ ഒരു ഷോട്ട് കൂടെ ടാർഗറ്റിൽ എത്താതെ പോയി.
ബംഗളുരുവിലെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.ഛേത്രിയുടെ ലോ-ഡ്രൈവൺ ഷോട്ട് ഗില്ലിനെ കീഴ്പെടുത്താനായില്ല. 54 ആം മിനുട്ടിൽ വാസ്ക്വസ് ലോണാ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 56 ആം മിനുട്ടിൽ റോഷൻ സിങ് നയോറമിലൂടെ ബ്ലാസ്റ്റേഴ്സിനെതിരേ ബെംഗളൂരു മുന്നിൽ എത്തി.ഫ്രീകിക്ക് എടുക്കാൻ റോഷനും ഛേത്രിയും അണിനിരന്നു. ഛേത്രി അത് യുവതാരത്തിനായി വിട്ടുകൊടുത്തു ഫുൾ സ്ട്രെച്ചിൽ നിസ്സഹായനായ ഗില്ലിനെ മറികടന്ന് ഗോളിലേക്ക് പറന്നു.അഞ്ചു അസ്സിസ്റ്റിനു ശേഷം താരത്തിന്റെ ആദ്യ ഐഎസ്എ ൽ ഗോൾ ആയിരുന്നു ഇത്.67 ആം മിനുട്ടിൽ ലൂണയുടെ ഫ്രീ കിക്കിൽ നിന്നും ഡയസ് ഒരു ഗ്ലാൻസിംഗ് ഹെഡ്ഡർ ഗുർപ്രീതിനെ കീഴടക്കാനായില്ല. 69 ആം മിനുട്ടിൽ ഖാബ്ര പന്ത് നെഞ്ചോട് ചേർത്ത് തൊടുത്ത ഇടം കാൽ വോളി ഗുർപ്രീത് തട്ടിയകറ്റി .
72 ആം മിനുട്ടിൽ ഡയസിന്റെ പാസിൽ നിന്നും ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലൂണക്ക് മികച്ച അവസരം ലഭിചെങ്കിലും മുതലാക്കാനായില്ല. 74 ആം മിനുട്ടിൽ സഹലിനു മികച്ച അവസരം ലഭിച്ചെങ്കിലും ഗുർപ്രീതിനെ കീഴടക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോളിനായി ബ്ലാസ്റ്റേഴ്സ് കഠിന ശ്രമം നടത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല .ഈ വിജയത്തോടെ ബെംഗളൂരു എഫ് സി 20 പോയിന്റുമായി നാലാമത് എത്തി. ബെംഗളൂരു എഫ് സിയെക്കാൾ 2 മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആണ് നിൽക്കുന്നത്.