ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരത്തിന്റെയും സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീക്ക് അന്താരാഷ്ട്ര താരം ദിമിത്രിയോ ദിയമന്തകോസിനെയണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 29 കാരനായ ഫോർവേഡിനെ ക്രോയേഷ്യൻ ക്ലബ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു വർഷത്തെ കരാറിലാവും താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.കഴിഞ്ഞ സീസണിൽ ഇസ്രായേൽ ക്ലബായ എഫ് സി അഷ്ദോദിലായിരുന്നു താരം ലോണിൽ കളിച്ചിരുന്നത്. മുമ്പ് ജർമ്മൻ ക്ലബുകളിലും ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും താരം കളിച്ചിട്ടുണ്ട്. ഗ്രീസ് ദേശീയ ടീമിനായി 2014ൽ അരങ്ങേറ്റം നടത്തിയ ദിമിത്ര്യോസ് അഞ്ച് മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.ഈ സൈനിംഗോടെ ബ്ലാസ്റ്റേഴ്സിന് ആറ് വിദേശ താരങ്ങൾ ആകും. അഡ്രിയാൻ ലൂണ, വിക്ടർ മോംഗിൽ, ലെസ്കോവിച്, അപോസ്തോലിസ്,ഇവാൻ കലിയുഷ്നി എന്നിവരാണ് മറ്റു സൈനിംഗുകൾ.
കഴിഞ്‍ ദിവസം താരം ഈ ക്ലബുമായി കരാർ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ദിമിത്രി ബ്ലാസ്റ്റേഴ്സിലാണ് ഇനി കളിക്കുകയെന്ന് ചില ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശി ഗ്രീക്ക് താരമാണെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയും ട്വീറ്റ് ചെയ്തിരുന്നു.ഗ്രീസിലെ സൂപ്പർക്ലബായ ഒളിംപിയാക്കോസിലൂടെ കരിയർ തുടങ്ങായ താരമാണ് ദിമിത്രി.
According to Croatian Newspaper Slobodna Dalmacija, Kerala Blasters are set to sign former Greece international striker Dimitrios Diamantakos from Hajduk Split.#KBFC #ISL #Transfers #IFTWC #IndianFootball pic.twitter.com/ehzurwIcul
— Indian Football Team for World Cup (@IFTWC) August 25, 2022
അതിനു ശേഷം അവസരങ്ങൾ തെളി മറ്റു ക്ലബ്ബുകളിക്ക് വായ്പയിൽ പോവുകയും ചെയ്തു. 2015 ൽ ജർമൻ ക്ലബ് കാൾസ്റൂഹർ എസ്.സിയിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷനിൽ മൂന്നു ക്ലബ്ബുകൾക്കായി അഞ്ചു സീസണുകളിൽ ബൂട്ടകെട്ടിയ താരം 2020-ൽ ദിമിത്രി ക്രൊയേഷ്യൻ ക്ലബിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഇസ്രായേൽ ലീഗിലേക്ക് ലോണിലും പോയിരുന്നു.