ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അവസാന ഭാഗത്തോട് ലീഗ് മത്സരങ്ങൾ അടുക്കവേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് വേണ്ടി ഇപ്പോൾതന്നെ ഐ എസ് എൽ ടീമുകൾ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും അണിയറയിൽ ട്രാൻസ്ഫർ നീക്കം തകൃതിയായി നടത്തുന്നുണ്ട്.
ഈ സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നിരവധി താരങ്ങളുടെ കരാറാണ് അവസാനിക്കുന്നത്. ഇതിൽ നിരവധി താരങ്ങൾ ടീം വിടുമെന്ന് റിപ്പോർട്ടുകൾ ശക്തമായി തന്നെ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ക്രൊയേഷ്യൻ ഡിഫൻഡർ ആയ മാർക്കോ ലെസ്‌കോവിച് ഈ സീസൺ കഴിയുന്നതോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ സൂപ്പർ താരമായ ദിമിത്രിയോസും ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോട് വിട പറയുമെന്നാണ് റിപ്പോർട്ടുകൾ.
താരത്തിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിനോടൊപ്പം അടുത്ത സീസണിൽ തുടരാനുള്ള സാധ്യതകൾ കുറവായാണ് കാണപ്പെടുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫറുകൾ കൂടാതെ ഐ എസ് എലിൽ നിന്നുമുള്ള മറ്റു ടീമുകളുടെ ഓഫറുകളും ദിമിത്രിയോസിനു മുന്നിലുണ്ട്.
— KBFC XTRA (@kbfcxtra) March 15, 2024
ദിമിത്രിയോസ് ടീം വിടുമെങ്കിൽ മറുഭാഗത്ത് മറ്റൊരു സൂപ്പർതാരത്തിനേ തങ്ങളുടെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയുടെ മൊറോക്കൻ സൂപ്പർ താരമായ നോഹ സദോയിയെ രണ്ടുവർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൈൻ ചെയ്ത് സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.