വരാനിരിക്കുന്ന ഐഎസ്എൽ 2021-22 സീസണിലേക്കുള്ള 28 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. നവംബർ 19ന് മർഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സെർബിയൻ ഇവാൻ വുകോമാനോവിച്ച് നിയന്ത്രിക്കുന്ന ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടും.28 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ആറ് മലയാളി താരങ്ങൾ സ്ക്വാഡിലുണ്ട്.2021-22ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള വഴിയില്‍ തിരക്കേറിയ സമ്മര്‍ ട്രാന്‍സ്ഫര്‍ കാലയളവായിരുന്നു ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നത്. നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
“ഒരു ക്ലബ് എന്ന നിലയിൽ, ഞങ്ങളുടെ പ്രധാന കളിക്കാരെ ദൈർഘ്യമേറിയ കരാറുകളിലേക്ക് ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത് നിലവിലുള്ളതും വരുന്നതുമായ വർഷങ്ങളിൽ സ്ഥിരതയും കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വേദിയും നൽകും. വിജയത്തിനായി കൊതിക്കുന്ന കളിക്കാരുള്ള ഒരു യുവ ടീമാണ് ഞങ്ങൾക്കുള്ളത്. ടീമിന് സുപ്രധാനമായ അനുഭവപരിചയവും നേതൃത്വവും കൊണ്ടുവരുന്ന ആഭ്യന്തര, വിദേശ കളിക്കാരെയും ഞങ്ങൾ ചേർത്തിട്ടുണ്ട്. ഈ സീസണിൽ അവർ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്നത് ആവേശകരമായിരിക്കും, ”ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
ജീക്സണ് സിങ്, പ്രബ്സുഖന്‍ ഗില്‍, സഞ്ജീവ് സ്റ്റാലിന്, ഹോര്‍മിപാം റൂയ്വ, ഗിവ്സണ് സിങ്, സച്ചിന് സുരേഷ്, മുഹീത് ഖാന് എന്നിവരിലൂടെ നിര്‍ബന്ധിത ഡവലപ്മെന്റ് പ്ലയേഴ്സ് മാനദണ്ഡം ബ്ലാസ്റ്റേഴ്സ് നിറവേറ്റി.സച്ചിൻ, ബിജോയ്, അബ്ദുൾ ഹക്കു, രാഹുൽ, സഹൽ അബ്ദുൾ സമദ്, കെ.പ്രശാന്ത് എന്നിവരാണ് സ്ക്വാഡിലെ മലയാളികൾ.
𝗥𝗘𝗔𝗗𝗬. 𝗣𝗥𝗘𝗣𝗔𝗥𝗘𝗗. 𝗥𝗔𝗥𝗜𝗡𝗚 𝗧𝗢 𝗚𝗢.
— K e r a l a B l a s t e r s F C (@KeralaBlasters) November 2, 2021
Here is your Blasters squad for the 2021/22 Hero @IndSuperLeague season! ⤵️#YennumYellow
ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, പ്രഭ്സുഖൻ സിംഗ് ഗിൽ, മുഹീത് ഷബീർ, സച്ചിൻ സുരേഷ്.
പ്രതിരോധ താരങ്ങള്‍: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്വ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്, ജെസ്സെല്‍ കര്‍നെയ്റോ.
മധ്യനിര താരങ്ങള്‍: ജീക്സണ് സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്സണ് സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, പ്രശാന്ത് കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ.
മുന്‍നിര താരങ്ങള്‍: ചെഞ്ചോ ഗില്‍റ്റ്ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്ക്വസ്.