2023-24 കാമ്പെയ്‌നിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ പരിശീലനം ആരംഭിച്ചു.ഇവാൻ വുകൊമാനോവിച്ചും സംഘവും ഓഗസ്റ്റിൽ ആരംഭിക്കുന്ന ഡ്യൂറാൻഡ് കപ്പിനുള്ള തയ്യാറെടുപ്പുകളാണ് ആരംഭിച്ചിരിക്കുന്നത്.ആദ്യ സെറ്റ് കളിക്കാരും സ്റ്റാഫും തിങ്കളാഴ്ച കൊച്ചിയിലെത്തിയതോടെ ടീം വ്യാഴാഴ്ച പരിശീലന സെഷനുകൾ ആരംഭിച്ചു.
കണങ്കാലിന് പരിക്കേറ്റ ഡിഫൻഡർ സന്ദീപ് സിങ്ങിന്റെ അഭാവം ഉണ്ടായിരുന്നു.കഴിഞ്ഞ സീസണിന്റെ അവസാനത്തിലാണ് ഡിഫെൻഡർക്ക് പരിക്കേറ്റത്. വരും ദിവസങ്ങളിൽ താരം പരിശീലനത്തിലേക്ക് മടങ്ങിയെത്തും.2023 ജനുവരിയിൽ ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷം മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ക്ലബ്ബിനൊപ്പം തന്റെ ആദ്യത്തെ മുഴുവൻ പ്രീസീസണിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.വിദേശികളായ അഡ്രിയാൻ ലൂണയും ഡിമിട്രിയോസ് ഡയമന്റകോസും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ച് വ്യക്തിഗത കാരണങ്ങളാൽ അടുത്ത ആഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ സൈനിംഗായ പ്രബീർ ദാസ്, ജൗഷുവ സോട്ടിരിയോ, നവോച്ച സിംഗ് എന്നിവർക്ക് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഔദ്യോഗിക പ്രവേശനം ലഭിച്ചു.പുതിയ സൈനിംഗ് പ്രീതം കോട്ടാൽ അടുത്ത ആഴ്ച ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
The preseason party begins in Kochi! Kerala Blasters kick off their preseason training with funky drills, trick shots, and an explosion of team spirit.
— The Bridge Football (@bridge_football) July 15, 2023
The stage is set, and the Blasters are ready to rock! 🎉🔥⚽️
(Images via KBFC)#KeralaBlasters #HeroISL pic.twitter.com/DfypPbTUF6
കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്ന് അജ്‌സൽ, ജസീൻ, യോഹൈൻബ, റോഷൻ എന്നിവരുൾപ്പെടെ പുതുമുഖങ്ങൾ ടീമിനൊപ്പം ചേർന്നു.സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടതിനു പിന്നാലെ നൈജീരിയൻ മുന്നേറ്റനിര താരമായ ജസ്റ്റിൻ ഒജോക്ക ഇമ്മാനുവൽ ആണ് ടീമിന്റെ പ്രീസീസൺ ക്യാംപിനൊപ്പം ചേർന്നിരിക്കുന്നത്.
📸 Adrian Luna is new number 1️⃣0️⃣ of Kerala Blasters 🇺🇾 #KBFC pic.twitter.com/2ox1bTgBS4
— KBFC XTRA (@kbfcxtra) July 15, 2023