ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് . സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് മോഹൻബഗാനെ നേരിടും. രാത്രി എട്ട് മണിക്കാണ് ആവേശപോരാട്ടം. വിജയിച്ചാൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാംസ്ഥാനത്തേക്ക് ഉയരാനാകും.ഈവര്‍ഷം ബ്ലാസ്റ്റേഴ്‌സിന്റെ അവസാനമത്സരമാണിത്. ഹാട്രിക് തോല്‍വി ഒഴിവാക്കാനാണ് ബഗാന്‍ ഇറങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ ആയിട്ടില്ല. ഇതുവരെ മുഖാമുഖം വന്ന ആറില്‍ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡും ബഗാനുണ്ട്. ഒരു മത്സരം സമനിലയില്‍ ആക്കാനായത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് വലയിലെത്തിക്കാനായത് 9 ഗോളുകൾ മാത്രം.നിലവിൽ 11 കളിയിൽ ഏഴ് ജയവുമായി 23 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതാണ്. 9 മാച്ചിൽ ആറുജയംനേടിയ മോഹൻബഗാൻ 19 പോയന്റുമായി നാലാമതാണ്.
Our Final Starting XI of 2023! 👊#MBSGKBFC #KBFC #KeralaBlasters pic.twitter.com/7aX4c4bUyd
— Kerala Blasters FC (@KeralaBlasters) December 27, 2023
ഇന്നത്തെ മത്സരത്തിൽ ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പരിക്കേറ്റ വിബിൻ മോഹനന്റെ പകരമായി അസ്ഹർ ടീമിലെത്തി. മുംബൈക്കെതിരെയുള്ള മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സ്‌കോൾ കീപ്പറായി സച്ചിനും പ്രതിരോധത്തിൽ പ്രീതം ,ലെസ്‌കോവിച്ച് ,മീലൊസ് ,നവോച്ച എന്നിവർ അണിനിരക്കും. മിഡ്ഫീൽഡിൽ അസറും കുടനിഷും കളിക്കും.രാഹുൽ, അയ്മൻ ,പെപ്ര, ടിഎന്നിവർ മുന്നേറ്റ നിരയിൽ അണിനിരക്കും.