മുംബൈയോട് കനത്ത തോൽവി തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്.മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം. ആദ്യ 22 മിനുട്ടിനുള്ളിൽ തന്നെ മുംബൈ ബ്ലാസ്റ്റേഴ്‌സ് നാല് ഗോൾ നേടിയിരുന്നു .മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസ് മുംബൈക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി.ഗ്രെഡ് സ്റ്റുവർട്ട്,ബിപൊൻ സിംഗ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

മുംബൈക്കെതിരെ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ മുംബൈ ലീഡ് എടുത്തു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസ് ആണ് ആദ്യ ഗോൾ നേടിയത്. തൊട്ടു പിന്നാലെ തന്നെ മുംബൈ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചുവലതു വിങ്ങിൽ നിന്ന് ചാങ്തെ നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഗ്രെഡ് സ്റ്റുവർട്ട് ആണ് രണ്ടാം ഗോൾ നേടിയത്.

16ആം മിനുട്ടിൽ ബിപൊൻ സിംഗിലൂടെ മൂന്നാം ഗോൾ. ഡിയസിന്റെ പാസ് സ്വീകരിച്ച് ഒരു കേർലറിലൂടെ ആയിരുന്നു ബിപിന്റെ ഗോൾ. 22ആം മിനുട്ടിൽ ഡിയസിന്റെ വക നാലാം ഗോൾ കൂടി വീണതയോടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും വഴുതി പോയി.ജാഹു നീട്ടിനല്‍കിയ പന്തില്‍ ഡയസിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വിക്‌ടര്‍ മോംഗിലിന്‍റെ കാലില്‍ തട്ടി ഡിഫ്ലക്‌റ്റായാണ് ഗില്ലിനെ മറികടന്നത്.

രണ്ടാം പകുതിയിൽ തിരിച്ചടിക്കും എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എന്നാൽ മുംബൈയുടെ കളിമികവിനെയും പ്രതിരോധത്തെയും മറികടക്കാനുള്ള കാര്യമായ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.മുംബൈ വളരെ അനായാസമായി കളിക്കുന്നതിനാൽ ബ്ലാസ്റ്റസിനു പൊസഷൻ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടു പകരക്കാരെ ഇറക്കി ഡയമന്റകോസിനായി ജിയാനോയും സഹലിനായി മിറാൻഡയും ഇറങ്ങി. 65 ആം മിനുട്ടിൽ ജെസ്സലിന്റെ ഗോൾ ലൈൻ ക്ലിയറൻസ് ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈയുടെ അഞ്ചാം ഗോളിൽ നിന്നും രക്ഷിച്ചു.

Rate this post
Kerala Blasters