ജനുവരി 10 ന് ഉച്ചയ്ക്ക് 2 മണിക്ക് ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടുമ്പോൾ ഷില്ലോംഗ് ലജോംഗ് അവരുടെ ആദ്യ സൂപ്പർ കപ്പ് മത്സരം കളിക്കും.കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിരിക്കുന്നത്. ജംഷഡ്പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങും ഗ്രൂപ്പിലുണ്ട്.
2023 ശക്തമായി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ശ്രദ്ധ സൂപ്പർ കപ്പിലേക്ക് മാറ്റും. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതിൽ എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടുന്നു. അടുത്തിടെ രണ്ട് കരുത്തരായ മുംബൈ സിറ്റി എഫ്സിയെയും മോഹൻ ബഗാൻ സൂപ്പർ ജയന്റിനെയും പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് സൂപ്പർ കപ്പിനിറങ്ങുന്നത്.
സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്.കഴിഞ്ഞ മൂന്ന് എഡിഷനുകളിലും ഒരു തവണ മാത്രമാണ് അവർ ഗ്രൂപ്പ് ഘട്ടം കടന്നത്.അവസാനമായി 2018-ലാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.ബെംഗളൂരു എഫ്സി, പഞ്ചാബ് എഫ്സി, ശ്രീനിധി ഡെക്കാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. 2023 പോസിറ്റീവ് നോട്ടിൽ അവസാനിച്ചതിനാൽ വളരെ പ്രതീക്ഷയോടെ ഇറങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് സൂപ്പർ കപ്പ്.ഒഡിഷയിൽ വെച്ച് നടക്കുന്ന ടൂർണ്ണമെന്റിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് യാത്ര തിരിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോയ മൂന്നു താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മുന്നേറ്റനിര താരങ്ങളായ രാഹുൽ കെപി, ഇഷാൻ പണ്ഡിറ്റ എന്നിവരാണ് ടീമിനൊപ്പമില്ലാത്തത് .