കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വലിയ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. 2023-24 സീസണിലെ പ്ലേഓഫിൽ എത്തുമെന്ന പ്രതീക്ഷ നിലനിർത്താൻ ഈ വിജയത്തോടെ ഈസ്റ്റ് ബംഗാളിന് സാധിക്കുകയും ചെയ്തു.
ഇന്നലെത്തെ മത്സരത്തിൽ രണ്ടു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചുവപ്പ് കണ്ടതോടെ 9 പെരുമായാണ് അവർ മത്സരം അവസാനിപ്പിച്ചത്. കഴിഞ്ഞ നാല് മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവിയാണ് ഇത്.തൻ്റെ നിയന്ത്രണത്തിനപ്പുറമുള്ള നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ നിലവിലെ സീസൺ തനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.
Ivan Vukomanović 🗣️ "In next two matches against Northeast & Hyderabad Luna will not play, we will see later in the play-off, we will try to get him ready for that games” @AsianetNewsML #KBFC pic.twitter.com/X8TRybufy5
— KBFC XTRA (@kbfcxtra) April 4, 2024
“ഒരു പരിശീലകനെന്ന നിലയിൽ ഞാൻ 10 വർഷമായി ജോലി ചെയ്യുന്നു, ഇത് എൻ്റെ നാലാമത്തെ ജോലിയാണ്, ഈ സീസൺ ഇതുവരെ, എല്ലാം കൈകാര്യം ചെയ്യുന്ന രീതിയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള സീസണുകളിൽ ഒന്നാണ്.നിയന്ത്രിക്കാൻ കഴിയാത്ത പല കാര്യങ്ങളുമാണ് ചുറ്റും നടക്കുന്നത്” ഇവാൻ പറഞ്ഞു.പരിക്കുകളും തിരക്കേറിയ ഫിക്ചർ ഷെഡ്യൂളും ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്സ് പ്ലേഓഫിലേക്ക് യോഗ്യത നേടി. പരിക്കേറ്റ ലൂണയുടെ മങ്ങിവരവിനെക്കുറിച്ചും ഇവാൻ സംസാരിച്ചു.
Ivan Vukomanovic 🗣️: "Adrian Luna to be registered for playoffs"
— KERALA BLASTER FC💛💜💚 (@SUSHANT66366812) April 4, 2024
@AsianetNewsML #KBFC #KeralaBlasters pic.twitter.com/w5qpp47uLA
ഉറുഗ്വേൻ താരത്തെ പ്ലെ ഓഫിൽ കളിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിൽ രണ്ടു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്. ശസ്ത്രക്രിയക്ക് ശേഷം ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ച ലൂണ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. പ്ലെ ഓഫ് മത്സരങ്ങൾ ആരംഭിക്കുമ്പോൾ താരം ടീമിലേക്ക് മടങ്ങി വരുമെന്ന വിശ്വാസത്തിലാണ് ആരാധകരും. ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ വിദേശ താരങ്ങൾ കളിക്കില്ലെന്നും ഇന്ത്യൻ സ്ക്വാഡായിരിക്കും അണിനിരക്കുകയെന്നും ഇവാൻ പറഞ്ഞു.