ഈസ്റ്റ് ബംഗാളിനോട് ആദ്യമായി കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം.76 ആം മിനുട്ടിൽ ക്ലീറ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്.ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌‌.

ആറാം മിനിറ്റില്‍ രാഹുലിന്റെ മനോഹരമായ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളിതാരം വി.പി.സുഹൈറിന്റെ കയ്യില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. എട്ടാം മിനിറ്റില്‍ രാഹുലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.36-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിക്ടര്‍ മോംഗിലിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് കയ്യിലൊതുക്കി.

തൊട്ടുപിന്നാലെ അഡ്രിയാന്‍ ലൂണയുടെ പോസ്റ്റിലേക്ക് താഴ്ന്നുവന്ന കോര്‍ണര്‍ കിക്കും കമല്‍ജിത്ത് രക്ഷപ്പെടുത്തി.42-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി സുഹൈര്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ രണ്ട് സേവുകള്‍ നടത്തി ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ്. അതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണമാണ് കാണാൻ സാധിച്ചത്.അപ്പോസ്റ്റലോസ് ജിയാനോയുടെയും സഹൽ അബ്ദുൽ സമ്മദിന്റെയും ശ്രമങ്ങൾ പാഴായി പോയി. 76 ആം മിനുട്ടിൽ ഈസ്ടബംഗാൾ മുന്നിലെത്തി,ക്ലീറ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഗോളടിക്കാനായി കൂടുതൽ ശ്രമിച്ചു കൊണ്ടിരുന്നു .ദിമിട്രിയോസ് ഡയമന്റകോസിന്റെയും രാഹുലിന്റെയും ഗോൾ ശ്രമങ്ങൾ ഈസ്റ്റ് ബംഗാൾ പ്രതിരോധം തടുത്തു.ഈസ്റ്റ് ബംഗാൾ മുബാഷിറിന് ചുവപ്പ് കിട്ടിയതിനാൽ അവസാന നിമിഷങ്ങളിൽ 10 പേരായി ചുരുങ്ങി എങ്കിലും ജയം ഉറപ്പിച്ചു‌ ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം വിജയം മാത്രമാണിത്.

Rate this post
Kerala Blasters