മാറ്റങ്ങൾ ഒന്നുമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കെതിരെ ഇറങ്ങുന്നു |Kerala Blasters

ഐഎസ്എല്ലിൽ . ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിയെ നേരിടും . വൈകിട്ട് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ എടികെ യോട് പരിചയപെട്ട അതെ ഇലവനുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതിരധനിരയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ തന്റെ സ്ഥിരം ബാക്ക് ഫോറിനെ ഒരിക്കൽ കൂടി വിശ്വസിക്കാനാണ് ഇവാന്റെ തീരുമാനം.

പ്രഭസുഖാൻ ​ഗിൽ വല കാക്കുമ്പോൾ റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച് എന്നിവർ സെൻട്രൽ ഡിഫെൻഡർമാരായി എത്തും. വിങ്ങുകളിൽ ഹർമൻജ്യോത് ഖബ്ര ജെസ്സൽ കാർനെയ്റോ എന്നിവർ അണിനിരക്കും.ജീക്സൻ സിങ്, പ്യൂയ്റ്റിയ, ഇവാൻ കാലിയൂഷ്നി, അഡ്രിയാൻ ലൂണ എന്നിവർ മിഡ്ഫീൽഡിലും സഹൽ അബ്ദുൾ സമദ്, ദിമിത്രിയോസ് ദിയാമെന്റാക്കോസ് എന്നിവർ മുന്നേറ്റ നിരയിലും അണിനിരക്കും.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്‌സിയും ഇതുവരെ പതിനെട്ട് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഏഴിലും ഒഡിഷ നാലിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു ജയം. മുന്‍ പോരുകളിലെ മേധാവിത്വത്തിന്‍റെ കരുത്തില്‍ തിരിച്ചുവരവാകും വുക്കോമനോവിച്ചും സംഘവും ലക്ഷ്യമിടുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്‌സും ഒഡിഷയും ഇരുപത്തിനാല് ഗോൾ വീതം നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീം- പ്രഭസുഖാൻ ​ഗിൽ, ഹർമൻജ്യോത് ഖബ്ര, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, ജെസ്സൽ കാർനെയ്റോ, ജീക്സൻ സിങ്, പ്യൂയ്റ്റിയ, ഇവാൻ കാലിയൂഷ്നി, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ദിമിത്രിയോസ് ദിയാമെന്റാക്കോസ്.

Rate this post
Kerala Blasters