ഏപ്രിൽ 15 മുതൽ മെയ് 12 വരെ ഗോവയിൽ നടക്കുന്ന ഉദ്ഘാടന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിന് (ആർഎഫ്ഡിഎൽ) പങ്കെടുക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഐഎസ്എല്ലിൽ കളിച്ച താരങ്ങളെ ഉൾപ്പെടുത്തി ശക്തമായ 23 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായ ഏഴ് താരങ്ങൾ സ്ക്വാഡിൽ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച മിഡ്ഫീൽഡർമാരായ ആയുഷ് അധികാരി, ഗിവസൻ സിങ്, വിങ്ങർ വിൻസി ബാരെറ്റെ, ലെഫ്റ്റ് ബാക്ക് സഞ്ജീവ് സ്റ്റാലിൻ, സെന്റർ ബാക്ക് വി ബിജോയ് എന്നിവർ റിസർവ് ലീഗിനുള്ള സ്ക്വാഡിൽ ഇടം നേടി. ഐഎസ്എൽ സ്ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന ഗോളിമാരായ സച്ചിൻ സുരേഷ്, മുഹീത് എന്നിവരും റിസർവ് ലീഗിനുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തിൽ ഇടം നേടി.
ഏപ്രിൽ 15 മുതലാണ് ലീഗ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഏപ്രിൽ 16ന് ആദ്യ മത്സരത്തിൽ ഹൈദരബാദിനെ നേരിടും.തോമസ് ഷോർസ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്.ലീഗിന്റെ അവസാനത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് ഈ വർഷാവസാനം യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാനുള്ള അവസരം നൽകും.ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഹീറോ ഐഎസ്എല്ലുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പ്രീമിയർ ലീഗ് (PL) നെക്സ്റ്റ് ജെൻ കപ്പ് സംഘടിപ്പിക്കുന്നത് .ആർഎഫ് ഡെവലപ്മെന്റ് ലീഗിലെ മികച്ച രണ്ട് ടീമുകൾക്കൊപ്പം തിരഞ്ഞെടുത്ത PL ക്ലബ്ബ് യൂത്ത് ടീമുകൾ ചേരും, ഇത് ഇന്ത്യൻ കളിക്കാർക്ക് യുകെയിൽ കളിക്കാനും ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന ഫുട്ബോൾ ലീഗിൽ നിന്ന് അക്കാദമി ടീമുകൾക്കെതിരെ മത്സരിക്കാനും അവസരം നൽകും.
🚨 | Reliance Foundation Development League 2022 🏆 fixtures is OUT👇 :
— 90ndstoppage (@90ndstoppage) April 8, 2022
• Chennaiyin FC (R) to host FC Goa (R) in the opening match at Nagoa on Apr 15th at 8:00 AM.
• Bengaluru FC (B) to host Kerala Blasters FC (R) in the final game at Benaulim on May 12th at 16:30 PM.#RFDL pic.twitter.com/DTTrE2RQ6j
ആര്‍എഫ്ഡിഎല്‍ ടൂര്‍ണമെന്റില്‍ ആകെയുള്ള എട്ട് ടീമുകള്‍ക്കും സിംഗിള്‍ റൗണ്ട് റോബിന് അടിസ്ഥാനത്തിലാണ് മത്സരം. അതായത് ഓരോ ടീമുകളും തമ്മില്‍ പരസ്പരം ഓരോ മത്സരങ്ങള്‍ വീതം നടക്കും. ഒരു ടീമിന് ഏഴ് മത്സരം ലഭിക്കും. അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന, പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തുന്ന ടീമുകള്‍ക്കാണ് ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ അവസരം ലഭിക്കുക.കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് ഇവാന് വുകോമനോവിച്ച് പ്രഥമ ആര്‍എഫ്ഡിഎല്‍ കാണാന്‍ ഗോവയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2025 വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ പുതുക്കിയ ഇവാന് വുകോമനോവിച്ച് വരും നാളുകളിലേക്കുള്ള ടീമിനെ കരുപ്പിടിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരിക്കും ആര്‍എഫ്ഡിഎല്ലിന് എത്തുന്നത്.വരും സീസണ് മുൻപ് യുവ താരങ്ങളുടെ കളി അടുത്തറിയാൻ ഇവാൻ വുകോമനോവിച്ചിന് ലഭിക്കുന്ന സുവർണാവസരമാണ് ഈ ലീഗ്.
Young, hungry and raring to go! 👊🏽
— K e r a l a B l a s t e r s F C (@KeralaBlasters) April 10, 2022
Here is our squad for our reserves' #RFDevelopmentLeague campaign ⤵️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/fuear29U9L
ഗോൾകീപ്പർമാർ : സച്ചിൻ സുരേഷ്, മുഹീത്, മുഹമ്മദ് മുർഷിദ്
പ്രതിരോധ താരങ്ങൾ : അമൽ ജേക്കബ്, അരിത്ര ദാസ്, മർവൻ ഹുസൈൻ, അപ്പു എസ്, സഞ്ജീവ് സ്റ്റാലിൻ, ആദിൽ അഷ്റഫ്, ബിജോയ് വി, തേജസ് കൃഷ്ണ, ഷെറിൻ എസ്
മധ്യനിര താരങ്ങൾ : മുഹമ്മദ് ജസിം, മുഹമ്മദ് ബാസിത്, എബിൻ ദാസ്, ഗിവ്സൺ സിംഗ്, ആയുഷ് അധികാരി, മൊഹമ്മദ് അസർ
മുന്നേറ്റനിര താരങ്ങൾ : മൊഹമ്മദ് ഐമൻ, റോഷൻ വി ഗിഗി, ശ്രീക്കുട്ടൻ എം എസ്, വിൻസി ബാരറ്റോ, ആദിൽ അബ്ദുള്ള.