കേരള ബ്ലാസ്റ്റേഴ്‌സ് ട്രോഫിയില്ലാത്ത ഒരു സീസൺ കൂടി പൂർത്തിയാക്കിയിരിക്കുകയാണ്. ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ നടക്കുന്നതോടെ ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ പറ്റിയ അവസരമായിരുന്നു, എന്നാൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്നും വിട്ടു നിന്ന അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമായി കാണാമായിരുന്നു.
ഇവാൻ കലിയൂസ്‌നി, പ്രഭ്‌സുഖൻ സിംഗ് ഗിൽ എന്നിവർ ടൂർണമെന്റിന്റെ മധ്യത്തിൽ ക്യാമ്പ് വിട്ടതും ബ്ലാസ്‌റ്റേഴ്‌സിനെ കാര്യമായി ബാധിച്ചു.സച്ചിൻ സുരേഷിനെയും വിബിൻ മോഹനനെയും പോലുള്ള യുവതാരങ്ങൾ മികവ് പുലർത്തി എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് കൊണ്ടുണ്ടായ ഗുണം.എന്നാൽ അവരുടെ ഗെയിം ചേഞ്ചർമാരായ സഹൽ അബ്ദുൾ സമദ്, ജീക്‌സൺ സിംഗ് എന്നിവർ നിരാശപ്പെടുത്തി. സൂപ്പർ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ബെംഗളുരു എഫ്സിയെ വീഴ്ത്തി ഒഡിഷ എഫ്സി കിരീടം ചൂടി. ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടനേട്ടം കൂടിയാണിത്.
ചരിത്രത്തിലാദ്യമായി ഐഎസ്എല്ലിന്റെ പ്ലേ ഓഫ് വരെ മുന്നേറിയതിന് പിന്നാലെയാണ് ഒഡിഷ, സൂപ്പർ കപ്പിൽ മുത്തമിടുന്നത്.ഒഡിഷ കൂടി കിരീടജേതാവാകുന്നതോടെ നിലവിലുള്ള ഐഎസ്എൽ ടീമുകളിൽ ട്രോഫി ക്യാബിനെറ്റ് കാലിയായിട്ടുള്ളത് കേരളാ ബ്ലാസ്റ്റേഴ്സിന്റേയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റേയും മാത്രമാകും.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബ്ബുകളിൽ ഇപ്പോൾ രണ്ട് ക്ലബ്ബുകൾക്ക് മാത്രമാണ് ഇതുവരെ ഒരു മേജർ ട്രോഫി നേടാൻ സാധിക്കാത്തത്.
Following @OdishaFC's triumph tonight in the Hero Super Cup, only two Indian Super League clubs remain that are yet to win a major trophy
— IFTWC – Indian Football (@IFTWC) April 25, 2023
Can the Blasters & the Highlanders eventually make that happen in the upcoming season? 🤔#KBFC #NEUFC #ISL #IndianFootball #IFTWC pic.twitter.com/cSTL5I7yO7
മൂന്ന് തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയിട്ടുള്ളത്.മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.നോർത്ത് ഈസ്റ്റിന്റെ നേട്ടങ്ങൾ രണ്ട് ഐഎസ്എൽ പ്ലേഓഫിലും ഒരു സൂപ്പർ കപ്പ് സെമിയിലും ഒതുങ്ങും.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക കൂട്ടത്തിൽ അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്.ആ ആരാധകർ ഇതെല്ല അർഹിക്കുന്നത്. ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ഒരുപാട് ആരാധകരെ ചുറ്റിലും കാണാം. തങ്ങളുടെ കിരീട വരൾച്ചക്ക് എന്നെങ്കിലും വിരാമമാവുമെന്നുള്ള പ്രതീക്ഷയിലാണ് അവരുള്ളത്.