ഗോകുലം കേരളയിൽ നിന്നും ജസ്റ്റിൻ ഇമ്മാനുവലിനെ തിരിച്ചുകൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇമ്മാനുവേൽ ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിലെക് ഈ സീസണിൽ തന്നെ തിരിചെത്തുന്നു. ഗോകുലം കേരളക്ക് വേണ്ടി ലോണിൽ കളിക്കുന്ന താരത്തെ ബ്ലാസ്റ്റേഴ്‌സ് പെട്ടന്നു തന്നെ തിരിച്ചു വിളിച്ചേക്കും. കലിംഗ സൂപ്പർ കപ്പിനിടയിൽ വെച്ച് ക്വമെ പെപ്രക് സംഭവിച്ച പരിക്കിനെ സംബന്ധിച്ച് വരുന്ന റിപ്പോർട്ട് പ്രകാരം ശേഷിക്കുന്ന കളികളിൽ ബഹുഭൂരിപക്ഷ മത്സരവും പെപ്രക് നഷ്ടമാവാൻ സാധ്യത ഉണ്ട്. കലിംഗ സൂപ്പർ കപ്പിനിടെയാണ് താരത്തിന്‌ പരിക്കേറ്റത്.

സൂപ്പർ കപ്പിൽ ജംഷദ്പുർ എഫ്സിക്കെതിരായ കളിക്കിടെ എതിർ ടീം ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ പെപ്ര അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിച്ചിരുന്നില്ല. പരിക്കേറ്റതിന് ശേഷം പെപ്ര ഇതുവരെ പരിശീലനം പോലും നടത്തിയിട്ടില്ല. MRI സ്കാനിങ് റിപ്പോർട്ട്‌ വന്നതിനുശേഷം മാത്രമായിരിക്കും താരത്തിന് പരിക്ക് എത്രത്തോളം ഉണ്ടെന്ന് അറിയാനാവുകയും ഏകദേശം എത്ര കാലത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നത് അറിയാനാവുക.പരിക്ക് ഗുരുതരമാണെങ്കിൽ പെപ്രയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

നൈജീരിയ ദേശീയ ടീമിന്റെ അണ്ടർ-20 ടീമിൽ അംഗമാണ് ഇമ്മാനുവൽ ജസ്റ്റിൻ. സ്‌ട്രൈക്കറായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് . അണ്ടർ 20 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് തൊട്ടുമുമ്പ് നൈജീരിയ അണ്ടർ -20 ദേശീയ ടീമിനായി താരം ബൂട്ട് കെട്ടിയിരുന്നു.നൈജീരിയൻ യുവ മുന്നേറ്റക്കാരൻ ഒരു സ്വാഭാവിക നമ്പർ 9 ആണ്.ഫിനിഷിംഗ് കഴിവുകൾ ഉള്ള അദ്ദേഹം ഒരു ക്ലിനിക്കൽ ഗോൾ സ്‌കോററാണ്. വേഗതയാണ് താരത്തിന്റെ മറ്റൊരു പ്രത്യകത , ഉയർന്ന ശാരീരിക ക്ഷമതയും താരത്തിനുണ്ട്. ഗോളുകളാണ് കേരളക്കായി 8 ഐ ലീഗ് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ താരം നേടിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുന്നത് ജനുവരി 31നാണ്. ജംഷഡ്പൂര് എഫ്സി VS നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം ഫെബ്രുവരി രണ്ടിന് ഒഡീഷക്കെതിരെയാണ് നടക്കുന്നത്. ഫെബ്രുവരി 12നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഈ വർഷത്തെ ആദ്യ ഹോം മത്സരം അരങ്ങേറുന്നത്.

Rate this post
Kerala Blasters