ഹൈദരാബാദിന്റെ വിജയകുതിപ്പ് അവസാനിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters |ISL 2022-23

ഇന്ന് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്‌എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. തുടർച്ചയായ മൂന്നാമത്തെ വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത് .നിലവിലെ ഐ‌എസ്‌എൽ ചാമ്പ്യൻ ആറ് കളികളിൽ നിന്ന് 16 പോയിന്റുമായി (5 വിജയങ്ങൾ, 1 സമനില) ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

ഈ സീസണിൽ ഇതുവരെ ഹൈദരാബാദ് തോൽവി എന്നതാണെന്ന് അറിഞ്ഞിട്ടില്ല. ഗോവയെയും നോർത്ത് ഈസ്റ്റിനെയും കീഴടക്കി എത്തുന്ന ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണ് വന്നു ചെർന്നിരിക്കുന്നത്.ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഹൈദരാബാദിനെതിരെ ജയം ഉറപ്പിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ അവസരമുണ്ട്.ഈ സീസണിൽ മൂന്ന് മൂന്നു വിജയങ്ങൾ ആണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്.

ജംഷഡ്പൂർ എഫ്‌സിക്കെതിരെ 1-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് മനോലോ മാർക്വേസിന്റെ പരിശീലകനായ ഹൈദരാബാദ് ഈ മത്സരത്തിനിറങ്ങുന്നത്, എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കും എഫ്‌സി ഗോവയ്‌ക്കുമെതിരെ തുടർച്ചയായി വിജയങ്ങൾ ബ്ലാസൈറ്റെഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.ഈ സീസണിൽ നാല് ഗോളുകളുമായി ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മുന്നിലെത്തിയ മിഡ്ഫീൽഡർ ഇവാൻ കലിയൂസ്‌നിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ.ദിമിട്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി എന്നിവരും മികച്ച ഫോമിലാണ്.

ഈ സീസണിലെ ഏറ്റവും മികച്ച പ്രതിരോധമുള്ള ഹൈദെരാബാദിനെതിരെ ഗോളടിക്കുക എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച വലിയ കടമ്പ തന്നെയാവും. ഇരുടീമുകളും ഏഴ് തവണ നേർക്കുനേർ വന്നിട്ടുണ്ട്, നാല് വിജയങ്ങളുമായി ഹൈദരാബാദ് മുന്നിൽ നിൽക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് മൂന്നു വിജയങ്ങൾ ആണ് നേടിയിട്ടുള്ളത്.ഈ സീസണിൽ ഹൈദരാബാദ് 6 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മാത്രമാണ് നേടിയത്, അതേസമയം കേരള ബ്ലാസ്റ്റേഴ്സ് 12 ഗോളുകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും എച്ച്എഫ്‌സിക്ക് മികച്ച പ്രതിരോധ റെക്കോർഡ് ഉണ്ട്, ആറ് മത്സരങ്ങളിൽ നിന്ന് 3 മാത്രം വഴങ്ങി, കെ‌ബി‌എഫ്‌സി 11 ഗോളുകൾ വഴങ്ങി.

ഹൈദരാബാദ് എഫ്‌സി: അനൂജ് കുമാർ (ജികെ), നിഖിൽ പൂജാരി, ചിംഗ്‌ലെൻസന സിംഗ്, ഒഡെ ഒനൈന്ത്യ, ആകാശ് മിശ്ര, മുഹമ്മദ് യാസിർ, ജോവോ വിക്ടർ, ബർത്തലോമിയോ ഒഗ്‌ബെച്ചെ, ഹിതേഷ് ശർമ, ഹാലിചരൺ നർസാരി, ഹാവിയർ സിവേരിയോ.

കേരള ബ്ലാസ്റ്റേഴ്‌സ്: പ്രഭ്‌സുഖൻ ഗിൽ (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, നിഷു കുമാർ, രാഹുൽ കെപി, ജീക്‌സൺ സിംഗ്, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ദിമിട്രിയോസ് ഡയമന്റകോസ്.

Rate this post
Kerala Blasters