ബ്ലാസ്റ്റേഴ്‌സിൽ നിന്നുമൊരു താരം പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയൊരു താരം കൂടി വന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഈ വർഷത്തിലെ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരി ട്രാൻസ്ഫർ വിൻഡോയും ഈ മാസത്തോടെ അവസാനിക്കുകയാണ്. സീസണിൽ ഇടയിലുള്ള വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന അവസാന നിമിഷങ്ങളിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 24 വയസ്സുകാരനായ യുവ താരത്തിനെ സ്വന്തമാക്കാൻ അവസാനവട്ട ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്സി. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കുന്നത് സംബന്ധിച്ച് ട്രാൻസ്ഫർ ഡീലിന്റെ അവസാന ചർച്ചകളിലാണ് പഞ്ചാബ് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും.

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ പഞ്ചാബ് എഫ്സി. നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ചെറിയ കാലത്തേക്കുള്ള കരാറിലാണ് ഈ മുംബൈ സ്വദേശിയെ പഞ്ചാബ് സ്വതമാക്കുക. 2022 ൽ ഗോവൻ ടീമായ ചർച്ചിൽ ബ്രദേഴ്സിൽ നിന്നും ബ്ലാസ്റ്റേഴ്സിലെത്തിയ ബ്രെയിസ് മിറാണ്ടക്ക് ബ്ലാസ്റ്റേഴ്സ് ടീമിൽ അവസരങ്ങൾ കുറവാണ്.

അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിലെ മത്സരങ്ങൾക്കിടയിൽ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന താരം ക്വാമി പെപ്രയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നൈജീരിയയിൽ നിന്നും കൊണ്ടുവന്ന യുവതാരമായ ജസ്റ്റിൻ ഇമ്മാനുവലിനെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ഈ സീസൺ ആരംഭത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിനെ ഐ ലീഗ് ടീമായ ഗോകുലം കേരളയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പറഞ്ഞയച്ചിരുന്നു. ഈ ലോൺ കാലാവധി അവസാനിക്കുന്നതിനു മുൻപായാണ് കേരള ബ്ലാസ്റ്റേഴ്സ് അത്യാവശ്യ സമയത്ത് താരത്തിനെ തിരികെ ടീമിലേക്ക് വിളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം ചേർന്ന താരം ഉടൻതന്നെ ടീമിനോടൊപ്പം പരിശീലനം ആരംഭിക്കുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

Rate this post
Kerala Blasters