നാളെ പരിശീലനം തുടങ്ങാതിരിക്കെ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടികൾ നൽകിക്കൊണ്ട് ട്രാൻസ്ഫറിലെ അപ്ഡേറ്റുകൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസം അവസാനം കിക്ക് ഓഫ്‌ കുറിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച 12 ടീമുകളോളം ഏറ്റുമുട്ടുന്ന ടൂർണമെന്റിനാണ് കിക്ക് ഓഫ്‌ കുറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കപ്പ്‌ നേടുമെന്ന പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കുറിച്ച് ഏറ്റവും ഒടുവിൽ വന്ന ചില അപ്ഡേറ്റുകൾ നമുക്ക് നോക്കാം..

1 . പ്രീസീസൺ പരിശീലനം :കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ പരിശീലനം നാളെ കൊച്ചിയിൽ വെച്ച് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിശീലകൻ ഇവാൻ വുകോമനോവിച് അൽപ്പം ദിവസങ്ങൾക്കുളിൽ തന്നെ ടീമിനോടൊപ്പം ചേരും.

2 .ഹോർമിപാം ട്രാൻസ്ഫർ അപ്ഡേറ്റ് :കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ യുവ സൂപ്പർ താരമായ ഹോർമിപാമിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് മുന്നോട്ട് വന്നിരുന്നു. പക്ഷെ ഇപ്പോൾ മോഹൻ ബഗാന് മറ്റു ട്രാൻസ്ഫർ ടാർഗറ്റുകൾ വന്നതിനാൽ ഹോർമിപാം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതകൾ കുറഞ്ഞു.

3 . രാഹുൽ കെപി ട്രാൻസ്ഫർ അപ്ഡേറ്റ്: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി താരമായ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ച കരാർ നീട്ടാനുള്ള പുതിയ ഓഫർ തള്ളികളഞ്ഞു. ഇതോടെ സൂപ്പർ താരം ടീം വിടുമെന്ന ആശങ്കയിലാണ് ആരാധകർ.

4 . സഹൽ അബ്ദുസമദ് ട്രാൻസ്ഫർ അപ്ഡേറ്റ്: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മറ്റൊരു മലയാളി താരമായ സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് ബ്ലാസ്റ്റേഴ്‌സ് സഹലിനെ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5 . പ്രീതം കോട്ടൽ: സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കുന്നതിനാൽ മോഹൻ ബഗാനിൽ നിന്നുമുള്ള പ്രീതം കോട്ടാലിനെയും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ട്. നേരത്തെ മുതൽ ഈ ട്രാൻസ്ഫറിൽ ആഗ്രഹം പ്രകടിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ് സഹലിന്റെ ട്രാൻസ്ഫറിൽ പ്രീതം കോട്ടാലിനെ ഉൾപ്പെടുത്തും.

2.4/5 - (91 votes)