യു കെയിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ രണ്ടു മത്സരങ്ങളിലും ദയനീയ തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് യുവ നിരക്ക് നേരിട്ടത്. ആദ്യ മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.രണ്ടാം മസ്ലരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസ് അക്കാദമിയോട് പരാജയപെട്ടു.
രണ്ടു മത്സരങ്ങളിൽ കൂടി 11 ഗോളുകൾ വഴങ്ങിയ യുവ നിര ഒരു ഗോൾ മാത്രമാണ് തിരിച്ചടിച്ചത്. എന്നാൽ ഇന്ന് വിംബിൾഡൺ എ എഫ്.സിയോട് നടന്ന സൗഹൃദ മത്സരത്തിൽ സമനില കരസ്ഥമാക്കിയിരിക്കുയാണ് ബ്ലാസ്റ്റേഴ്‌സ് യുവ നിര. ജയം നേടേണ്ട കളിയാണ് അവസാനം സമനിലയിൽ അവസാനിച്ചത്. രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.
Our trip to the UK ends in a scintillating 6-goal thriller 🙌🏼#KBFCAFCW #PLNextGen #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/isRAfbnoHd
— Kerala Blasters FC (@KeralaBlasters) August 1, 2022
ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു.അയ്മനും ,ജാസിമുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച വിംബിൾഡൺ മത്സരം സമനിലയിലാക്കി.
കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു ഗോൾ നേടി 3-2 എന്ന സ്കോറിനു മുന്നിലെത്തിയെങ്കിലും, മത്സരം അവസാനിക്കുന്നതിനു മുൻപ് 3-3 എന്ന സ്കോറിലായി. ലീഗ് 2 ടീമായ വിംബിൾഡണിനെതിരെ ബ്ലാസ്റ്റേഴ്‌സ് യുവ നിര മികച്ച പ്രകടനമാണ് നടത്തിയത്.