ചെന്നൈയിനെതിരെ നിർണായക മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മാറ്റങ്ങൾ .ഹോർമിപാം സെന്റർ ബാക്കിയിലേക്കും ഡിയസും വിൻസിയും അറ്റാക്കിലും തിരികെയെത്തി. സഹൽ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ.ഹൈദരാബാദിനെതിരെ പകരക്കാരനായി ഇറങ്ങിയ മലയാളി താരം കെ പി രാഹുലും ഇന്നും പകരക്കാരുടെ ബെഞ്ചിലാണ്.
കഴിഞ്ഞ മത്സരത്തില്‍ ഹൈാദരാബാദിനോടേറ്റ തോല്‍വി ബ്ലാസ്റ്റേഴ്സിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കാതിരിക്കുന്നതിനൊപ്പം രണ്ട് ജയങ്ങളെങ്കിലും സ്വന്തമാക്കിയാലെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താനാവു. പ്ലേ ഓഫ് ബര്‍ത്തിനായി ബ്ലാസ്റ്റേഴ്സുമായി മത്സരിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സി ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗോവയെ നേരിടാനിറങ്ങുന്നുണ്ട് എന്നതും മഞ്ഞപ്പടയുടെ സമ്മര്‍ദ്ദം കൂട്ടും.
Team news is in! 📋@KeralaBlasters make 3 changes to their starting XI, whereas, @ChennaiyinFC make 6 changes to their lineup! 💪🏼
— Indian Super League (@IndSuperLeague) February 26, 2022
Who will claim all 3️⃣ points tonight? #KBFCCFC #HeroISL #LetsFootball pic.twitter.com/giStshfYQE
നിലവില്‍ 17 കളികളില്‍ 28 പോയന്‍റുള്ള മുംബൈ സിറ്റി നാലാമതും 17 മത്സരങ്ങളില്‍ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ അഞ്ചാമതുമണ്. ഈസ്റ്റ് ബംഗാളിനും ഗോവക്കുമെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന രണ്ട് മത്സരങ്ങള്‍.
കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, സഞ്ജീവ്, ഹോർമിപാം, ലെസ്‌കോവിച്ച്, ഖബ്ര, ആയുഷ്, പ്യൂട്ടിയ, വിൻസി, ലൂണ, ഡയസ്, വാസ്‌ക്വസ്