ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ തങ്ങളുടെ പന്ത്രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്ന് രാത്രി 8 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് vs മോഹൻ ബഗാൻ പോരാട്ടം അരങ്ങേറുന്നത്. പരിക്കു കാരണം ബ്ലാസ്റ്റേഴ്സ് നിരയിൽ വിപിൻ മോഹനൻ കളിക്കില്ല എന്നാണ് അപ്ഡേറ്റ്, അവസാന പരിശീലന സെഷനിൽ പങ്കെടുക്കാൻ മോഹൻ ബഗാന്റെ മലയാളി താരം സഹലിന് കഴിഞ്ഞിട്ടില്ല എന്നും അപ്ഡേറ്റ് ഉണ്ട്.
ഇന്ന് രാത്രി 8:00 മണിക്ക് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മോഹൻ ബഗാൻ vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതിനുശേഷം ആണ് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്നത്. മുംബൈ സിറ്റിയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെട്ട മോഹൻ ബഗാൻ ഗോവയോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റു.
🚨🥇| Rival Watch: Sahal Abdul Samad not practiced with Mohun Bagan squad today ❌ @SubhajitM24 #MBSGKBFC pic.twitter.com/c2q8Abzi48
— KBFC XTRA (@kbfcxtra) December 26, 2023
പരാജയങ്ങളിൽ നിന്നും വിജയിച്ചുകയറാൻ ലക്ഷ്യമാക്കിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻബഗാൻ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരം വിജയിച്ചു കൊണ്ട് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പഞ്ചാബിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്.
📊 Mohun Bagan Super Giant & Juan Ferrando are unbeaten against Kerala Blasters #KBFC pic.twitter.com/ELXAjuXn7J
— KBFC XTRA (@kbfcxtra) December 26, 2023
മോഹൻ ബഗാൻ എന്ന പേരിലേക്ക് മാറിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയ മത്സരങ്ങളിലും മുൻതൂക്കം മോഹൻ ബഗാനാണ്. ആറു മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ചു മത്സരങ്ങളിൽ വിജയം മോഹൻ ബഗാനൊപ്പമായിരുന്നു, ഒരു മത്സരത്തിൽ സമനിലയാണ് ഫലം. ചുരുക്കി പറഞ്ഞാൽ മോഹൻ ബഗാൻ എന്ന പേരിലേക്ക് മാറിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ ആയിട്ടില്ല. അതിനാൽ തന്നെ ചരിത്രം മാറ്റി എഴുതുവാനാണ് ഇവാൻ ആശാനും പിള്ളേരും ഇന്ന് കളിക്കാൻ ഇറങ്ങുന്നത്.