കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. പോയിന്റ് ടേബിളിൽ രണ്ടു മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം തീപാറും എന്നുറപ്പാണ്.മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ വിജയം നേടിയാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്നത്. 10 കളിയിൽനിന്ന് 20 പോയന്റോടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒമ്പത് കളിയിൽ 19 പോയന്റുള്ള മുംബൈ മൂന്നാം സ്ഥാനത്താണ്.
ഈ മത്സരത്തിലെ സസ്പെൻഷനുകൾ കാരണം മുംബൈയ്ക്ക് അവരുടെ നാല് പ്രധാന താരങ്ങളായ ആകാശ് മിശ്ര, ഗ്രെഗ് സ്ട്രെവാർട്ട്, വിക്രം പ്രതാപ് സിംഗ്, രാഹുൽ ഭേക്കെ എന്നിവരില്ലാതെ ഇനി ഇറങ്ങേണ്ടി വരും.മുബൈയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2 -1 നു പരാജയപ്പെട്ടിരുന്നു.മുംബൈ ഇതുവരെ സീസണിൽ തോൽവി അറിഞ്ഞിട്ടില്ല.കൊച്ചിയില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് ഒരെണ്ണത്തിലും തോറ്റിട്ടില്ല.
നവംബര്‍ 29ന് ചെന്നൈയിന് എഫ്.സിക്കെതിരെയായിരുന്നു അവസാന ഹോം മത്സരം. ഇത് 3-3ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. രണ്ടു ആവേ മത്സരങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ കളിക്കുന്നത്.ഗോവയിൽ 1-0 തോൽവിയും തുടർന്ന് ന്യൂഡൽഹിയിൽ പഞ്ചാബ് എഫ്സിക്കെതിരായ 1-0 വിജയവും നേടി.ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം അവരെ തീർച്ചയായും ബാധിച്ചിട്ടുണ്ട്. പഞ്ചാബിനെതിരെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ പെനാൽറ്റിയിൽ നിന്നുമാണ് വിജയം നേടിയത്.ദിമിത്രിയോസ് ഡയമാന്റകോസും ക്വാമി പെപ്രേയും അടങ്ങുന്ന മുന്നേറ്റനിരയുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഗതി നിർണയിക്കും.
അഞ്ച് ഗോളുകൾ നേടിയ ഡിമിട്രിയോസ് ഡയമന്റകോസ് ഫോമിലുള്ള സ്ട്രൈക്കറാണ്. കേരള ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ കുന്തമുനയാണ് ഗ്രീക്ക് സ്ട്രൈക്കർ. കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ചിനൊപ്പം ലെസ്കോവിച്ചുമുണ്ടാകാൻ സാധ്യത കുറവാണ്,ഒരു വിദേശ താരമായി ജപ്പാൻ താരം ഡെയ്സുക് സകായ് മധ്യനിരയിൽ എത്താനുള്ള സാദ്യതയുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ: ഗോൾ കീപ്പർ: സച്ചിൻ സുരേഷ്. ഡിഫെൻസ്: പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച്/ റൂയിവ ഹോർമിപാം, മാർക്കൊ ലെസ്കോവിച്ച്, നോച്ച സിങ്, മിഡ്ഫീൽഡ്: കെപി രാഹുൽ / ഡൈസുകെ സകായ്, ഡാനിഷ് ഫറൂഖ് ബട്ട്, വിപിൻ മോഹനൻ, മുഹമ്മദ് ഐമൻ. ഫോർവേഡ്: ദിമിത്രിയോസ് ഡയമാന്റകോസ്, ഖ്വാമെ പെപ്ര