വുകൊമാനോവിച്ച് : ” ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിച്ചത് “

കോവിഡിന്റെ പ്രത്യാഘതങ്ങൾക്കും , ബംഗളുരുവിനെതിരെ നേരിട്ട തോൽവിക്ക് ശേഷവും ബ്ലാസ്റ്റേഴ്‌സ് വിജയം നേടി നാളെ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുകയാണ്.കോവിഡില്‍ കുടുങ്ങി 18 ദിവസത്തെ ഇടവേളയ്ക്കുശേഷം കളത്തില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സിനു ആദ്യ മത്സരത്തിന് ശേഷം ബംഗളുരുവിനെതിരെ വീണ്ടും തോൽവി നേരിട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും കോച്ച് ഇവാന്‍ വുക്കുമനോവിച്ചും ഈ സീസണിൽ ഒട്ടും പ്രതീക്ഷയില്ലാതെ ഇറങ്ങിയ മത്സരമായിരുന്നു ബംഗളുരുവിനിതിരെ നടന്നത്.

” ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമാണ് താരങ്ങൾ കഴിഞ്ഞ മത്സരത്തിൽ കളിച്ചത്. അവരുടെ പ്രകടനത്തിൽ ഞനാണ് സന്തുഷ്ടരാണ്. കാലികകരുടെ ഫിറ്റ്നെസ്സിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് സാധിക്കില്ല. എല്ലാ വേണം ,അവസരത്തിന് അനുസരിച്ച്‌ അത് ക്രമീകരിക്കും” നാളത്തെ മത്സരത്തിന് മുൻപേയുള്ള വാർത്ത സമ്മേളത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകൊമാനോവിച്ച് പറഞ്ഞു.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൊണ്ടാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെയും സൈൻ ചെയ്യാതിരുന്നതെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.കേരള ബ്ലാസ്റ്റേഴ്സ് അനുയോജ്യമായ താരങ്ങളെ കണ്ടു വെച്ചിരുന്നു. എന്നാൽ കോവിഡ് കേസുകൾ വന്നതോടെ ആ പ്ലാൻ ഉപേക്ഷിച്ചു. സൈൻ ചെയ്താൽ തന്നെ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് കൊണ്ടു വരിക ദുർഘടമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിൽ പുതിയ താരങ്ങൾ എത്തും എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.ഇനി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ നല്ല താരങ്ങളെ ടീം എത്തിക്കും എന്നും ഈ സീസൺ പൂർത്തിയാക്കാൻ ഉള്ള നല്ല സ്ക്വാഡ് കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

ഫിക്‌ചറിൽ മാറ്റങ്ങൾ വന്നതോടെ ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് ആകെ ആറ് മത്സരങ്ങള്‍ കളിക്കേണ്ടിവരും. നാളെ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം..14-ന് ഈസ്റ്റ് ബം​ഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. 19-ന് എടികെ മോഹൻ ബ​ഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ​ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് മത്സരങ്ങൾ.നിലവില്‍ 12 കളിയിൽ 20 പോയിന്‍റുമായി മൂന്നാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്

Rate this post
Kerala Blasters