ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്സ് സമനിലയുമായി തുടങ്ങി |Kerala Blasters
ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഐ ലീഗ് ക്ലബ് സുദേവ ഡെൽഹിയുമായി നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വേതന നേടി സമനിലയിൽ പിരിയുകയായിരുന്നു.
ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും കരുതലോടെയാണ് ആരംഭിച്ചത്. സുദേവക്കാണ് മത്സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത് , എന്നാൽ കീപ്പർ സച്ചിൻ സുരേഷിന്റെ മികച്ചൊരു സേവ് കേരള ബ്ലാസ്റ്റേഴ്സിന് രക്ഷയായി. 13 ആം മിനുട്ടിൽ സുദേവ ഡൽഹിക്ക് ലീഡ് നേടാനുള്ള മഹത്തായ അവസരം ലഭിച്ചെങ്കിലും സച്ചിന്റെ മിടുക്കിൽ അത് നിഷേധിക്കപ്പെട്ടു. എന്നാൽ അതിനു ശേഷം കളിയിലേക്ക് തിരിച്ചു വന്ന ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നത് കാനന സാധിച്ചു.
42 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. ഗൗരവിന്റെ കൃത്യതയാർന്ന പാസ് പിടിച്ചെടുത്ത്, സുദേവ പ്രതിരോധത്തെയും ഗോൾ കീപ്പറെയും നിഷ്‌പ്രഭമാക്കി അജ്‌സലിന്റെ നിലംപറ്റിയുള്ള അടി വലയിൽ പതിഞ്ഞു. .ഈ ലീഡ് രണ്ട് മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. ഹാഫ് ടൈമിന് തൊട്ടു മുമ്പ് കുക്കിയുടെ ഒരു ഇടം കാലൻ സ്ട്രൈക്ക് സുദേവക്ക് സമനില നൽകി. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.രണ്ടാംപകുതിയിൽ കളി വേഗത്തിലായി.
അമ്പതാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് സുദേവ ഗോൾമുഖത്തേക്ക് മിന്നുന്ന നീക്കം നടത്തി. സുദേവ ഗോൾ കീപ്പർ കബീർ കോഹ്‌ലി പോസ്‌റ്റ് വിട്ടിറങ്ങി. എങ്കിലും അവരുടെ പ്രതിരോധം പിടിച്ചുനിന്നു. പിന്നാലെ റോഷന്റെ ത്രോ പിടിച്ചെടുത്ത് അജ്‌സൽ അടിപായിച്ചെങ്കിലും ലക്ഷ്യം തെറ്റി. നാൽപ്പത്താറാം മിനിറ്റിൽ റോഷന്റെ ഫ്രീകിക്ക് പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ പ്രത്യാക്രമണങ്ങളിലൂടെ വിജയഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചു. എന്നാൽ സുദേവ പ്രതിരോധം ഭേദിക്കാനായില്ല. കളി 1‐1ന് അവസാനിച്ചു. 23ന് ഒഡീഷ എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.