കൂടുതൽ ശക്തരാവാൻ കേരള ബ്ലാസ്റ്റേഴ്‌സ് , ഇനിയും താരങ്ങളെ ടീമിലെത്തിക്കും |Kerala Blasters

ആരാധകർ ആഗ്രഹിച്ചിരുന്നത് പോലൊരു പ്രകടനമാണ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്. 2023 അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങൾ കളിച്ചുകഴിയുമ്പോൾ എട്ട് ജയവും രണ്ട് വീതം സമനിലയും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റാണുള്ളത്.

സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ഡിസംബറിൽ കരുത്തരായ എതിരാളികൾക്ക്ക്തിരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കഴിഞ്ഞ ദിവസം നടന്ന കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ സാധിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോ‍ർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ കൂടുതൽ സൈനിങ്‌ നടത്തുമെന്ന് പറഞ്ഞിരിക്കുകായണ്‌ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇനി വിദേശതാരങ്ങളെ ടീമിലെത്തിക്കാൻ സാധ്യതയില്ല. ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനാകും ടീമിന്റെ പദ്ധതി.

പരിക്കേറ്റു പുറത്തിരിക്കുന്ന താരങ്ങൾക്ക് പകരക്കാർ എന്ന നിലയിലാകും പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്.ഹോർമിപാം, ബിദ്യാഷാഗർ, മിറാൻഡ എന്നീ താരങ്ങൾ ക്ലബ് വിടാൻ പോകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഏതായാലും മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

Rate this post
Kerala Blasters