ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാന് കേരള കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.എടികെ മോഹൻ ബഗാന് പ്ലേഓഫിൽ സ്ഥാനം പിടിക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് വേണം. ആദ്യ നാല് സ്ഥാനങ്ങൾ നേടുന്നതിന് രണ്ട് തുടർച്ചയായ വിജയങ്ങളാണ് കൊൽക്കത്ത ഭീമന്മാർ ലക്ഷ്യമിടുന്നത്.
എന്നാൽ ഇന്നലെ എഫ്സി ഗോവയ്ക്കെതിരായ ചെന്നൈയിൻ എഫ്സിയുടെ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
സൂപ്പർതാരം അഡ്രിയാൻ ലൂണ സസ്പെൻഷനിലായ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകുന്ന സൂചന.മാർക്കോ ലെസ്കോവിച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
“അതെ ലെസ്കോ തയ്യാറാണ്, അവൻ കൊൽക്കത്തയിൽ എത്തിയിരിക്കുന്നു, ഞങ്ങളുടെ കൂടെയുണ്ട്,മുൻ ഗെയിമുകളിൽ പോലും അദ്ദേഹം തയ്യാറായിരുന്നു പക്ഷേ ഞങ്ങൾ ആ റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല. നാളത്തെ ഗെയിമിന് തയ്യാറാണ്. ഇന്ന് പരിശീലനത്തിലും നാളെയും അവൻ തുടങ്ങുമോ ഇല്ലയോ എന്ന് നമുക്ക് കാണാം” ശനിയാഴ്ച കളിക്കാൻ ക്രൊയേഷ്യൻ തയ്യാറാണോ എന്ന ചോദ്യത്തിന് വുകോമാനോവിച്ച് മറുപടി പറഞ്ഞു.
കൊൽക്കത്തയിൽ എടികെ മോഹൻ ബഗാനെ തോൽപ്പിക്കുക, സ്റ്റാർ പ്ലെയർ അഡ്രിയാൻ ലൂണ ഇല്ലാതെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തീർച്ചയായും എളുപ്പമുള്ള കാര്യമല്ല. നാല് മഞ്ഞക്കാർഡ് ലഭിച്ചതിന് ശേഷമാണ് ഉറുഗ്വായ് താരത്തെ മത്സരത്തിൽ നിന്ന് വിലക്കിയത്. എന്നാൽ ലൂണ ഇല്ലെങ്കിലും നിലവാരമുള്ള താരങ്ങൾ തന്റെ പക്കലുണ്ടെന്ന് വുക്കോമാനോവിക് പറഞ്ഞു.