സന്തോഷ് ട്രോഫിയിൽ വിജയവുമായി സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ് കേരളം. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയ്‌ക്കെതിരെ ഒരു ഗോളിന്റ്റെ ജയമാണ് കേരളം നേടിയത്. 16-ാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ഗോള്‍ നേടിയത്.പെനാൾട്ടിയിലൂടെയാണ് കേരളം ലീഡ് എടുത്തത്.
16ആം മിനുട്ടിൽ ഒരോ കോർണറിൽ നിന്ന് സംഭവിച്ച ഹാൻഡ് ബോളിൽ നിന്നാണ് കേരളത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. വിജയത്തോടെ കേരളം സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യമായതിനാല്‍ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്ബോളാണ് കെട്ടഴിച്ചത്. ഈ വിജയം കേരളത്തെ നാലു മത്സരളിൽ നിന്ന് 7 പോയിന്റിൽ എത്തിച്ചു. കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 8 പോയിന്റ് ഉള്ള കർണാടക ഒന്നാം സ്ഥാനത്തും ഏഴ് പോയിന്റ് ഉള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തും ആണ്.
ഇനി അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ കേരളത്തിന് സെമി ഫൈനൽ ഉറപ്പിക്കാം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിൽ എത്തുക.സന്തോഷ് ട്രോഫി മത്സരങ്ങൾ നാലാം റൗണ്ട് എത്തിയപ്പോൾ ൾ ഗ്രൂപ്പ് ബിയിലും സെമി പ്രവേശത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുള്ള സർവിസസിന് ഏഴും രണ്ടാം സ്ഥാനത്തുള്ള മണിപ്പൂരിന് ആറും പോയിന്റുകളാണുള്ളത്.
നാല് വീതം പോയിൻ്റുമായി മേഘാലയയും റെയിൽവേസുമാണ് തൊട്ടു പിന്നിൽ. ആദ്യ നാലു സ്ഥാനക്കാർ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പിൽ ഒരു പോയിൻ്റ് മാത്രം നേടാനായ കരുത്തരായ ബംഗാൾ സെമി കാണാതെ പുറത്താകും എന്നുറപ്പായിരിക്കുകയാണ്.