” അങ്ങനെ കീഴടങ്ങുന്നവരല്ല ബ്ലാസ്റ്റേഴ്‌സ് , ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന നിമിഷം”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്.

എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം ടീമിനെ അഞ്ചു വർഷത്തിന് ശേഷം വീണ്ടും ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തുന്നത് . കഴിഞ്ഞ രണ്ടു തവണ ഫൈനലിൽ കൈവിട്ട കിരീടം ഇത്തവണ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് കൊമ്പന്മാർ.

വര്ഷങ്ങളായി ആരാധകർ ബ്ലാസ്റ്റേഴ്സിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് തിരിച്ചു കൊടുക്കാൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിനും ബ്ലാസ്റ്റേഴ്‌സ് ടീമിനും സാധിച്ചു. ജാംഷെഡ്പൂരിൻറെ കടുത്ത വെല്ലുവിളി അവസാനിപ്പിക്കാന് ബ്ലാസ്റ്റേഴ്‌സ് കലാശ പോരാട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയത്. ലീഗ് ആരംഭിക്കുന്നതിന് മുൻപ് സെമി ഫൈനലിൽ പോലും ബ്ലാസ്റ്റേഴ്‌സ് കടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ഈ മുന്നേറ്റം.

കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് 9, 7, 10 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത് .ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാൻ കേരളത്തിന് എതിരെ നാലു ഗോളുകൾ നേടിയപ്പോൾ കഴിഞ്ഞ സീസണുകളിലെ തുടർച്ചയാണോ എന്ന് ആരാധർ സംശയിച്ചു. പക്ഷെ ശക്തമായി തിരിച്ചു വന്ന അവർ ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിച്ചു കിരീടത്തിന്റെ അടുത്തെത്തുകയും ചെയ്തു.എട്ട് വർഷത്തിനിടെ ക്ലബ്ബിന്റെ പത്താമത്തെ പ്രധാന പരിശീലകനായ ഇവാൻ വുകോമാനോവിച്ചാണ് ഈ വഴിത്തിരിവിന് അർഹനായത്. തിരശ്ശീലയ്ക്ക് പിന്നിലും മാനേജ്മെന്റ് വലിയ പങ്ക് വഹിച്ചു.

ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമാകുന്ന പ്രധാന ഘടകം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നതാണ്.രണ്ടു വർഷങ്ങക്ക് ശേഷമാണ് കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയതോടെ കേരളത്തിൽ നിന്നും ആരാധാകർക്ക് ഗോവയിലേക്ക് ഒഴുകാൻ തുടങ്ങുകയാണ്.ഫൈനലിനുള്ള ടിക്കറ്റ് ആദ്യ സെമിയിലെ ജയത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വാങ്ങിക്കൂട്ടി എന്നാണ് റിപ്പോര്‍ട്ട്. ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മികച്ച പ്രകടനം നടത്തും തന്നെയാണ് പ്രതീക്ഷ. ചങ്ക് പറിച്ചു നൽകുന്ന ആരാധകർക്ക് മുന്നിൽ ഏറ്റവും മികച്ച പ്രകടനം നടത്തുക എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു ബാധ്യത തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ തന്ത്രങ്ങൾ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് വലയയാ ആധിപത്യം നൽകും.വുകമനോവിച് ഒരുക്കിയ തന്ത്രങ്ങൾ കളിക്കാർ മൈതാനത്ത് നടപ്പിലാക്കിയപ്പോൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ യാത്ര ഫൈനലിൽ എത്തി നിൽക്കുന്നത്. എതിർ ടീമിലെ എല്ലാ ദൗർബല്യങ്ങളും മനസ്സിലാക്കി ടീമിനെ ഒരുക്കിയെടുക്കാനല്ല ഇവാന്റെ കഴിവാണ് ബ്ലാസ്റ്റേഴ്സിന് സെമിയിൽ അടക്കം വിജയം കൊണ്ട് വന്നത്.എതിരാളികൾക്ക് അനുസരിച്ചതും ,മത്സരത്തിന്റെ ഗതിയനുസരിച്ചും തന്ത്രങ്ങൾ മെനയുന്നതിലെ ഇവാന് പ്രത്യക കഴിവുണ്ട്. സ്വന്തം ടീമിന്റെ ശക്തി തിരിച്ചറിഞ്ഞ എതിർ ടീമിന്റെ ദൗര്ബല്യങ്ങളിലേക്ക് പ്രയോഗിക്കാനാണ് സെർബിയൻ ശ്രമിക്കാറുള്ളത്. ഫൈനലിൽ ഹൈദരാബാദിന് ബ്ലാസ്‌റ്റേഴ്‌സിനെ മാത്രമല്ല ഇവാൻ എന്ന തന്ത്രശാലിയെ കൂടി മറികടക്കണം.

മാർച്ച് 20 ഞായറാഴ്ച ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിള്ള നടക്കുന്ന കലാശ പോരാട്ടത്തിൽ ആയിരകണക്കിന് ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. ആരാധകർക്ക് മുന്നിൽ ഫൈനൽ കളിച്ച് ആദ്യ കിരീടം ഉയർത്താനുള്ള അവസരമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തിയത്.

Rate this post