“മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ് ക്വാർട്ടറിൽ”

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ അവസാനിച്ചു. യൂറോപ്യൻ കിരീടം പോരാട്ടത്തിൽ നിന്ന് യുണൈറ്റഡ് പുറത്ത്. ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാംപാദ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് റെഡ് ഡെവിൾസിനെ ഓൾഡ് ട്രാഫോഡിൽ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തുകയായിരുന്നു. ആദ്യപകുതി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബ്രസീലിയൻ താരം റെനാൻ ലോഡിയാണ് സിമിയോണിയുടെ ടീമിനായി സ്കോർ ചെയ്തത്.

ടോട്ടൻഹാമിനെതിരായ ശനിയാഴ്ചത്തെ വിജയത്തിൽ നിന്ന് യുണൈറ്റഡ് മൂന്ന് മാറ്റങ്ങൾ വരുത്തി, ബ്രൂണോ ഫെർണാണ്ടസ് ആദ്യ ടീമിൽ എത്തിയപ്പോൾ പോൾ പോഗ്ബയും മാർക്കസ് റാഷ്‌ഫോർഡും പകരക്കാരുടെ നിരയിലേക്ക് നീങ്ങി.ആദ്യ പാദത്തിൽ അവസാന നിമിഷം സമനില ഗോൾ നേടി ഹീറോ ആയി മാറിയ ടീനേജ് യുണൈറ്റഡ് ഫോർവേഡ് ആന്റണി എലങ്ക തുടക്കത്തിൽ തന്നെ ഗോൾ നേടുന്നതിന്റെ അടുത്തെത്തി. അതിനു പിന്നാലെ റോഡ്രിഗോ ഡി പോളിന്റെ ഒരു ലോംഗ് റേഞ്ച് ശ്രമം യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ ഒരു മികച്ച ഡൈവിംഗ് സേവ് നടത്തി.

ആദ്യ പകുതിയുടെ മധ്യത്തിൽ ജോവോ ഫെലിക്‌സ് അത്ലറ്റികോയെ മുന്നിലെത്തിച്ചെങ്കിലും അസിസ്റ്റ് നൽകിയ മാർക്കോസ് ലോറന്റെ ഓഫ്‌സൈഡ് ആയത് തിരിച്ചടിയായി.യുണൈറ്റഡിന് ഗോൾ നേടുന്നതിന് മതിയായ നിലവാരമുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ വന്നപ്പോൾ, സിമിയോണിയുടെ ടീം പ്രതിരോധത്തിന്റെയും അതിവേഗ പ്രത്യാക്രമണത്തിലൂടെയും യുണൈറ്റഡിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. 41 ആം മിനുട്ടിൽ അന്റോയിൻ ഗ്രീസ്മാന്റെ ഫ്ലോട്ടഡ് ക്രോസിൽ നിന്നും ഒരു ജമ്പിംഗ് ഹെഡ്ഡറിലൂടെ ലോദി യുണൈറ്റഡ് വല കുലുക്കി.രണ്ടാം പകുതിയിൽ യുണൈറ്റഡ് ഒരു സമനില ഗോളിനായി ശ്രമിച്ചെങ്കിലും മത്സരത്തിലേക്ക് തിരിച്ചു വരാനായില്ല.അതിന്റെ ഫലമായി അവരുടെ കഴിഞ്ഞ എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ടൈകളിൽ ആറാം എലിമിനേഷനായി ഇന്നലത്തെ മത്സരം മാറി. കഴിഞ്ഞ അഞ്ചു വർഷമായി യുണൈറ്റഡിന് ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല.

രണ്ടാം പാദത്തിൽ 1-0 ന് വിജയിച്ചതിനെ തുടർന്ന് 3-2 അഗ്രഗേറ്റ് വിജയത്തിന്റെ പിൻബലത്തിൽ ബെൻഫിക്ക അയാക്സ് ആംസ്റ്റർഡാമിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 77 ആം മിനുട്ടിൽ ഡാർവിൻ ന്യൂനസ് നേടിയ ഗോളിനായിരുന്നു ബെൻഫിക്കയുടെ ജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.മത്സരത്തിൽ ബെൻഫിക്കയുടെ ഏക ഷോട്ട് ഗോളാക്കി മാറ്റാൻ അവർക്കായി.ബെൻഫിക്കയുടെ വെറ്ററൻ സെന്റർ ബാക്ക് ജോഡിയായ ജാൻ വെർട്ടോംഗനും നിക്കോളാസ് ഒട്ടമെൻഡിയും സകതമായി അയാക്സ് ആക്രമണങ്ങളെ പ്രതിരോധിച്ചപ്പോൾ വിജയം ബെൻഫിക്കയുടെ ഒപ്പം നിന്നു .

Rate this post