അസിസ്റ്റുകളുടെ രാജാവ് , അസിസ്റ്റുകളിൽ എതിരാളികളില്ലാതെ ലയണൽ മെസ്സി |Lionel Messi

കഴിഞ്ഞ വർഷം ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.

എന്നാൽ അതെല്ലാം മായ്ച്ചു കളയുന്ന പ്രകടനമാണ് ഈ സീസണിൽ മെസ്സി പുറത്തെടുക്കുന്നത്.ആകെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. വരും മത്സരങ്ങളിൽ നിന്നും മെസ്സിയിൽ നിന്നും കൂടുതൽ ഗോൾ പങ്കാളിത്തം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലില്ലിക്കെതിരെയുള്ള ലീഗ് മത്സരത്തിൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു സ്വന്തമാക്കിയിരുന്നത്.കൂടാതെ നെയ്മർ നേടിയ ഒരു ഗോളിന് പുറകിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു.

സ്‌കോർ ചെയ്യാത്തപ്പോൾ തന്റെ ടീമിന് എല്ലാ പന്തും ഗോളാക്കി മാറ്റാൻ ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. ടീമിന്റെ വിജയം എങ്ങനെയും ഉറപ്പാക്കുന്ന ലയണൽ മെസിയയെയാണ് കാണാൻ സാധിക്കുന്നത്.ലയണൽ മെസ്സി ലില്ലിക്കെതിരെ നേടിയ അസിസ്റ്റ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കയ്യടി സമ്പാദിച്ച ഒന്നായിരുന്നു. മത്സരം തുടങ്ങി സെക്കന്റുകൾക്കുള്ളിൽ മെസ്സിയുടെ മാന്ത്രിക അസിസ്റ്റ് പിറക്കുകയായിരുന്നു.ഈ അസിസ്റ്റോട് കൂടി മെസ്സി മറ്റൊരു കണക്കും തന്റെ പേരിൽ ഇപ്പോൾ എഴുതിച്ചേർത്തിട്ടുണ്ട്.2022-ൽ ഇതുവരെ മെസ്സി ലീഗ് വണ്ണിൽ 12 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ വർഷം ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരങ്ങളിൽ അർജന്റീനിയൻ താരം മുന്നിലാണ്.2022-ൽ ടോപ് ഫൈവ് ലീഗുകളിൽ 12 അസിസ്റ്റുകൾ നേടിയ മറ്റൊരു താരവുമില്ല.മെസ്സിയുടെ പ്ലേ മേക്കിങ് മികവാണ് ഈ കണക്കുകളിലൂടെ തെളിഞ്ഞു കാണുന്നത്.മെസ്സിയുടെ കളിമികവ് കണ്ട് ആവേശഭരിതരായ ആരാധകർ അദ്ദേഹത്തെ ‘അസിസ്റ്റുകളുടെ രാജാവ്’ എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു. ഒരു പി‌എസ്‌ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തന്നിരുന്നു. പക്ഷെ നേടിയ ഗോളുകളേക്കാൾ ഇരട്ടി ഗോൾ അവസരം ഒരുകാകൻ മെസ്സിക്കായി.

Rate this post
Lionel MessiPsg