“അസിസ്റ്റുകളുടെ രാജാവ്” ;സീസണിൽ പത്താം അസിസ്റ്റും ആയി ലയണൽ മെസ്സി

ഈ സീസണിൽ ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കണക്കുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ താരം പതിയെ ഫോമിലേക്ക് തിരിച്ചെത്തുന്ന കാഴച കാണാൻ സാധിക്കും.

സ്‌കോർ ചെയ്യാത്തപ്പോൾ തന്റെ ടീമിന് എല്ലാ പന്തും ഗോളാക്കി മാറ്റാൻ ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. ടീമിന്റെ വിജയം എങ്ങനെയും ഉറപ്പാക്കുന്ന ലയണൽ മെസിയയെയാണ് ഇന്നലെ സെന്റ് എറ്റിയെനെതിരെയുള്ള മത്സരത്തിൽ കാണാൻ സാധിച്ചത്. ഇന്നലത്തെ മത്സരത്തിൽ മെസ്സി തീർച്ചയായും നല്ല മാനസികാവസ്ഥയിലായിരുന്നു. നാന്റസിനോട് 3-1ന്റെ തോൽവിക്ക് ശേഷം ഇറങ്ങിയ ഫ്രഞ്ച് വമ്പന്മാർ കൈലിയൻ എംബാപ്പെ-മെസ്സി കൂട്ടുകെട്ടിന്റെ പിൻബലത്തിൽ സ്വന്തം തട്ടകത്തിൽ 1-0ന് പിന്നിലായ ശേഷമാണ് പിഎസ്ജി തിരിച്ചുവരവ് നടത്തിയത്.

PSG യുടെ ആദ്യ രണ്ട് ഗോളുകൾ മെസ്സിയിൽ നിന്നാണ് വന്നത്, അത് ലീഗ് 1 ലെ ഗോൾസ്‌കോറിംഗിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തന്റെ പ്രവണത തുടർന്നു. ഈ രണ്ടു അസിസ്റ്റുകളോടെ ഫ്രഞ്ച് ലീഗ് വണ്ണിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമായി ലയണൽ മെസ്സി.കിലിയൻ എമ്പപ്പെ നേടിയ രണ്ടു ഗോളുകളും മെസ്സിയുടെ പാസിൽ നിന്നും ആയിരുന്നു.തുടർച്ചയായി കഴിഞ്ഞ അഞ്ചു ലീഗ് വൺ മത്സരങ്ങളിലും അസിസ്റ്റുകൾ നേടാനും മെസ്സിക്ക് സാധിച്ചിരുന്നു. സീസണിൽ എമ്പപ്പെക്കും നിലവിൽ 10 അസിസ്റ്റുകൾ സ്വന്തമായി ഉണ്ട് എങ്കിലും മെസ്സി കുറവ് മത്സരങ്ങൾ ആണ് കളിച്ചത്.

മെസ്സിയുടെ കളിമികവ് കണ്ട് ആവേശഭരിതരായ ആരാധകർ അദ്ദേഹത്തെ ‘അസിസ്റ്റുകളുടെ രാജാവ്’ എന്ന് വിളിക്കാൻ തുടങ്ങി. 2022-ൽ താരം ഇപ്പോൾ ആറ് ലീഗ് അസിസ്റ്റുകൾ നൽകിയിട്ടുണ്ട് .2021-22 സീസണിൽ, മെസ്സിയെക്കാൾ (10) കൂടുതൽ അസിസ്റ്റുകളുള്ള ആദ്യ 5 ലീഗുകളിലെ ഏക കളിക്കാരൻ തോമസ് മുള്ളർ (16) മാത്രമാണ്.ഗോളുകളുടെ കണക്കെടുക്കുമ്പോൾ നിര്ഭാഗ്യവാനായ താരം കൂടിയാണ്‌ മെസ്സി.ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു. ഒരു പി‌എസ്‌ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു.

Rate this post