” ഞാനും മെസ്സിയും തമ്മിൽ ഗോൾ സ്കോറിങ്ങിൽ മത്സരത്തിലാണെന്നു ഫ്രഞ്ച് താരം “

താൻ അർജന്റീനിയൻ സൂപ്പർ താരത്തിനൊപ്പം ഗോൾ സ്‌കോറിങ് മത്സരത്തിലാണെന്ന് ട്രോയ്‌സ് ഡിഫൻഡർ ആദിൽ റാമി. ലയണൽ മെസ്സിയുടെ മോശം ഗോൾ സ്കോറിങ്ങിനെതീരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.36-കാരനായ ഫ്രഞ്ച് ഡിഫൻഡർ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ലീഗ് 1 ലേക്ക് മടങ്ങി, ഈ സീസണിൽ ട്രോയിസിനായി 12 ലീഗ് മത്സരങ്ങൾ കളിച്ചു, മൂന്ന് ഗോളുകൾ നേടി.

ലോകകപ്പ് ജേതാവ് ഫ്രഞ്ച് ടോപ്പ് ഫ്ലൈറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും മത്സരത്തിന്റെ നിലവാരത്തെ പ്രശംസിക്കുകയും ചെയ്തു, അതേസമയം ലയണൽ മെസ്സിയെ ചെറുതായി പരിഹസിക്കുകയും ചെയ്തു.“ലീഗ് 1-ലേക്ക് തിരിച്ചുവന്നതിൽ സന്തോഷമുണ്ട്. ഞാൻ പറഞ്ഞതുപോലെ, ഇതൊരു വലിയ ബ്രാൻഡാണ്.ചിലർ മറയ്ക്കാൻ ആഗ്രഹിക്കുന്ന എന്റെ പ്രൊഫഷണൽ വശം ലീഗിലൂടെ ആളുകൾ കാണുന്നു, അതിൽ ഞാൻ സന്തോഷിക്കുന്നു , ഞാൻ ഗോളുകൾ നേടുന്നു. ഞാൻ മെസ്സിയോടൊപ്പമുള്ള മത്സരത്തിലാണ്” റാമി പറഞ്ഞു.

ഈ സീസണിൽ ഒരു മെഗാ ട്രാൻസ്ഫറിൽ PSG യിലേക്ക് സൈൻ ചെയ്തതിന് ശേഷം 16 മത്സരങ്ങളിൽ നിന്ന് രണ്ട് ലീഗ് ഗോളുകൾ മാത്രമാണ് മെസ്സി നേടിയതെന്ന് മുൻ ഫ്രാൻസ് ഇന്റർനാഷണൽ സൂചിപ്പിച്ചു.ലില്ലെയിലൂടെ മികച്ച ഫുട്ബോളറായി വളർന്ന താരം 2011-ൽ ക്ലബ്ബിനെ ലീഗ് 1 കിരീടത്തിലേക്ക് നയിച്ചു.കഴിഞ്ഞ ദശകത്തിൽ അദ്ദേഹം വലെൻസിയ, സെവില്ല, എസി മിലാൻ, ഒളിമ്പിക് മാർസെ എന്നി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടി.2018-ൽ ഫിഫ ലോകകപ്പ് ഉയർത്തിയ ഫ്രഞ്ച് ടീമിലെ ഉപയോഗിക്കാത്ത ഏക ഔട്ട്ഫീൽഡ് കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ടൂർണമെന്റിന്റെ അവസാനത്തോടെ റാമി തന്റെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചു.

എന്നാൽ ഗോളുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, ലയണൽ മെസ്സി തന്റെ സർഗ്ഗാത്മകത പിഎസ്ജിയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.ലയണൽ മെസ്സിയുടെ പിഎസ്ജി കരിയർ ഇതുവരെ പ്ലാൻ ചെയ്തതനുസരിച്ച് പോയിട്ടില്ല, എന്നാൽ 34-കാരൻ ഇപ്പോഴും ടീമിന്റെ വിജയങ്ങളിൽ നിർണായക സംഭാവനകൾ നൽകുന്നുണ്ട്. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിന്റെ ഏറ്റവും വലിയ കഴിവ് അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയാണ്. ഗോളടിക്കാൻ സാധിക്കുന്നില്ലെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അർജന്റീനയുടെ ഇന്റർനാഷണൽ ഇപ്പോഴും മുന്നിലാണ് .10 അസിസ്റ്റുകൾ നൽകിയിട്ടുള്ള അദ്ദേഹം ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുണ്ട്.