പ്രീമിയർ ലീഗ് 2022/23 സീസണിന്റെ തുടക്കം മുതൽ ലിവർപൂളിന് കാര്യങ്ങൾ അത്ര മികച്ചതായിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സണലിനോട് 3-2 ന്റെ തോൽവി ഏറ്റുവാങ്ങിയ ലിവർപൂളിന്റെ അവസ്ഥ കൂടുതൽ മോശമാവുകയും ചെയ്തു.ശക്തരായ ലിവർപൂൾ ഇപ്പോൾ മികച്ച നിലയിലാണെങ്കിലും ടൈറ്റിൽ റേസിൽ നിന്ന് ശരിക്കും പുറത്താണെന്നും മാനേജർ യുർഗൻ ക്ലോപ്പ് പറഞ്ഞു.
ജർഗൻ ക്ലോപ്പ് പ്രീമിയർ ലീഗ് വമ്പൻമാരുടെ ഭരണം ഏറ്റെടുത്തതിനുശേഷം ലിവർപൂൾ അവരുടെ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മോശം തുടക്കമാണ് നേരിട്ടത്. 8 മത്സരങ്ങൾക്ക് ശേഷം , മുൻ ചാമ്പ്യന്മാർ പ്രീമിയർ ലീഗ് പട്ടികയിൽ 2 കളികൾ മാത്രം ജയിച്ച് 10 ആം സ്ഥാനത്താണ്. നാല് സമനില നേടിയ അവർ രണ്ടു മത്സരങ്ങളിൽ പരാജയപെട്ടു.ആഴ്സണലിനെതിരായ തോൽവിക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ, ലിവർപൂൾ ടൈറ്റിൽ റേസിൽ നിന്ന് പുറത്താണെന്ന് ക്ലോപ്പ് സമ്മതിച്ചു.അതേസമയം പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് അവർ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും പറഞ്ഞു.
“ഞങ്ങൾ ടൈറ്റിൽ റേസിലല്ല.ഇവിടെ ഇരുന്നുകൊണ്ട് ഞങ്ങൾ അവിടെ എത്തിയെന്ന് കരുതുകയാണെങ്കിൽ, കാത്തിരിക്കൂ.ഞങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷെ വളരെ മോശമായ സാഹചര്യത്തിൽ പോലും ഞങ്ങൾ എതിരാളികൾക്ക് പ്രശ്‌നങ്ങളുണ്ടാക്കി.നേരത്തെയുള്ള മാറ്റങ്ങളും ഇതുപോലുള്ള കാര്യങ്ങളും കൊണ്ട് ഞങ്ങൾ അവർക്ക് യഥാർത്ഥ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു,സത്യവും അതുതന്നെയാണ്. ഞങ്ങൾ ഒരു ദുഷ്‌കരമായ നിമിഷത്തിലാണ്, ഞങ്ങൾ ഒരുമിച്ച് ഇതിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നു, അതിനു വേണ്ടിയാണു ഞങ്ങൾ പ്രവർത്തിക്കുന്നത് . “ജർമ്മൻ തന്ത്രജ്ഞൻ പറഞ്ഞു. നിലവിൽ കഠിനമായ മത്സരങ്ങൾക്കിടയിലും ടീം മികച്ച നിലയിലായിരിക്കേണ്ടതുണ്ടെന്നും ജർഗൻ ക്ലോപ്പ് ചൂണ്ടിക്കാട്ടി.
Jurgen Klopp has ruled Liverpool out of the title race, but insists he saw promising signs from his team despite defeat at the hands of Arsenal. 🤨 pic.twitter.com/x1caax69WS
— 90min (@90min_Football) October 10, 2022
ഞായറാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ലിവര്പൂളിനെതിരെയുള്ള മത്സരത്തിൽ 3 -2 ന്റെ ജയമാണ് ആഴ്‌സണൽ നേടിയത്.പെനാൽറ്റി ഉൾപ്പെടെആഴ്സണൽ വിംഗർ ബുക്കയോ സാക്ക രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിക്കുന്ന ഗോൾ ബ്രസീലിയൻ താരം മാർട്ടിനെല്ലി നേടി.58 സെക്കൻഡുകൾക്ക് ശേഷം ആഴ്‌സണൽ സ്‌കോറിംഗ് ആരംഭിച്ചു, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിന്റെ ഒരു പെർഫെക്റ്റ് പാസ് ഗബ്രിയേൽ മാർട്ടിനെല്ലി ഗോളാക്കി മാറ്റി.
Jurgen Klopp has conceded that Liverpool's title chances are already over after yesterday's loss to Arsenal 🏆❌
— Sky Sports Premier League (@SkySportsPL) October 10, 2022
എന്നാൽ 34-ാം മിനിറ്റിൽ ഡാർവിൻ ന്യൂനെസ് സമനില പിടിച്ചു.ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ മാർട്ടിനെല്ലിയുടെ പാസിൽ നിന്നും സാക്ക ആര്സെനലിനു ലീഡ് നേടികൊടുത്തു.ഇടവേളയ്ക്കുശേഷം ആഴ്‌സണലിന്റെ ലീഡ് ഉയർത്താനുള്ള സുവർണാവസരം ഒഡെഗാർഡ് നഷ്‌ടപ്പെടുത്തി, രണ്ട് മിനിറ്റിനുശേഷം ഡിയോഗോ ജോട്ടയുടെ പാസിൽ നിന്നും ഫിർമിനോ സാമ്‌നയിൽ ഗോൾ നേടി .ലിവർപൂളിന്റെ തിയാഗോ അൽകന്റാര ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്‌തത്തിനു ലഭിച്ച പെനാൽറ്റിയിൽ നിന്നും 76-ാം മിനിറ്റിൽ സാക്ക തന്റെ ടീമിനെ മുന്നിലെത്തിച്ചു.