ലുസൈൽ സ്റ്റേഡിയത്തിൽ മെക്സിക്കോയ്‌ക്കെതിരായ ആദ്യ പകുതി അർജന്റീനയുടെ കിരീട നേട്ടത്തെക്കുറിച്ചും തിരിച്ചടിക്കാനുള്ള കഴിവിനെക്കുറിച്ചും കൂടുതൽ സംശയങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ലയണൽ മെസ്സിയുടെ ഗംഭീരമായ രണ്ടാം പകുതി ഗോളും എൻസോ ഫെർണാണ്ടസിന്റെ മറ്റൊരു മികച്ച സ്‌ട്രൈക്കും ടെൻഷനടിച്ച കളിക്കാരുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവന്നു. ഈ വിജയം മെസ്സിയുടെയും അര്ജന്റീനയുടെയും ലോകകപ്പ് സ്വപ്നങ്ങളും സജീവമാക്കിയിരിക്കുകയാണ്.
“മെക്സിക്കോ നന്നായി കളിച്ചതിനാൽ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടു മത്സരമായിരുന്നു ഇത്.ആദ്യ പകുതി വളരെ തീവ്രതയോടെ ഞങ്ങൾ കളിച്ചു എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ ശാന്തരായി, ഞങ്ങളുടേ കളിയിലേക്ക് തിരിച്ചു വന്നു.ഈ വിജയം ഡ്രസ്സിംഗ് റൂമിന് ആശ്വാസം പകരുകയും ഞങ്ങൾക്ക് വലിയ സന്തോഷം നൽകുകയും ചെയ്‌തു” മെക്‌സിക്കോക്കെതിരെയുള്ള വിജയത്തിന് ശേഷം മെസ്സി പറഞ്ഞു.“ആദ്യ കളിയുടെ തോൽവിക്ക് ഞങ്ങൾ കനത്ത വില നൽകേണ്ടി വന്നു.ആ തോൽവിക്ക് പിന്നിൽ ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു. ഇന്ന് ഞങ്ങൾക്ക് വിജയിക്കണമെന്നും മറ്റൊരു ലോകകപ്പ് ആരംഭിക്കുകയാണെന്നും ഞങ്ങൾക്കറിയാമായിരുന്നു, ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് അത് എങ്ങനെ ചെയ്യാമെന്ന് ഞങ്ങൾക്കറിയാം” മെസ്സി കൂട്ടിച്ചേർത്തു.
സൗദി അറേബ്യയെ 2-0ന് തോൽപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ പോളണ്ടിനെതിരായാണ് അർജന്റീനയുടെ അവസാന മത്സരം.മെസ്സിയുടെ സ്ട്രൈക്ക് അർജന്റീനിയൻ ആരാധകർക്ക് ആശ്വാസം പകർന്നെങ്കിൽ, 87-ാം മിനിറ്റിൽ എൻസോയുടെ ഗോൾ പാർട്ടിക്ക് തുടക്കമിട്ടു.“എനിക്ക് എൻസോയിൽ അത്ഭുതമില്ല. എനിക്ക് അദ്ദേഹത്തെ അറിയാംഎല്ലാ ദിവസവും പരിശീലിക്കുന്നത് ഞാൻ കാണുന്നു. എൻസോ ഗോളിന് അർഹനാണ് കാരണം അവൻ ഒരു മികച്ച കളിക്കാരനും ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനുമാണ്. അദ്ദേഹത്തിൽ ഞാൻ സന്തോഷവാനാണ്, ”അർജന്റീന ക്യാപ്റ്റൻ പറഞ്ഞു.
Lionel Messi est élu HOMME DU MATCH 🇦🇷🐐⭐️ pic.twitter.com/irQeahiw8I
— Actu Foot (@ActuFoot_) November 26, 2022
അർജന്റീനക്ക് പ്രീ ക്വാർട്ടർ ഉറപ്പാക്കാൻ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ വിജയം നേടണം.മത്സരം വിജയിച്ചില്ലെങ്കിൽ മെക്സിക്കോ സൗദി അറേബ്യ മത്സര ഫ്‌ളാറ്റിനെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ അടുത്ത റൗണ്ടിലേക്കുള്ള മുന്നേറ്റം