ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഏറ്റുമുട്ടിയപ്പോൾ കാണാൻ സാധിച്ചത്. മുൻ സീസണുകളിലും ഈ ടീമുകളും നേർക്ക് നേർ വരുമ്പോൾ ആവേശം നിറഞ്ഞ പോരാട്ടം തന്നെ കാണാൻ ഫുട്ബോൾ ആരാധകർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് ബഗാൻ ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ തോൽവിൽ നിന്നും രക്ഷപെട്ടത്. മത്സരത്തിന് ശേഷം നടന്ന വിവാദ പരാമർശങ്ങളിലൂടെ ഏറെ ശ്രദ്ദിച്ച മത്സരം കൂടിയായിരുന്നു ഇത്.
കൊച്ചിയിൽ അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ എതിരാളികളായി വേണെമെന്ന് ഇവാൻ വുകമനോവിച് മത്സര ശേഷം അഭിപ്രായപ്പെടുകയും ചെയ്തു.ഈ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടം എടികെ മോഹന്‍ ബഗാനെതിരെ ആയിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് അഭിപ്രായപ്പെടുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൻ കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ യും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ ഏറ്റുമുട്ടണമെന്നും ഇത്തരത്തിലുള്ള നിമിഷങ്ങളും ഓരോ ഫുട്ബോൾ താരങ്ങളും ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനമത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയെന്ന് ഉറപ്പിച്ചിരിക്കെ ആയിരുന്നു എടികെ മോഹന്‍ ബഗാന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പന്തെത്തിച്ച് മത്സരം സമനിലയിൽ ആക്കിയത്.എന്നാൽ സീസണില്‍ എറ്റവും നിരാശപ്പെടുത്തിയത് റഫറിമാരെന്നും വുകോമനോവിച്ച് വ്യക്തമാക്കി.
നാളെ ഹൈദെരാബാദിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ഹൈദരാബാദിനെ പരാജയപ്പെടുത്തി പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്.ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സ് ഒറ്റഗോളിന് ഹൈദരാബാദിനെ തോല്പിച്ചിരുന്നു. 16 മത്സരങ്ങളിൽ 27 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.32 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്.