പോർച്ചുഗലിന്റെ കീഴടക്കി കൊറിയ അവസാന പതിനാറിലേക്ക് : ഘാനക്കെതിരെ ജയിച്ചെങ്കിലും ഉറുഗ്വേ പുറത്തേക്ക് |Qatar 2022
ഖത്തർ ലോകകപ്പിലെ ഗ്രൂപ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിന്റെ ഒന്നിനെതിരെ രണ്ടു ഗോളുവുകൾക്ക് കീഴടക്കി ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ പ്രീ ക്വാർട്ടറിലേക്ക് .ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ആയിരുന്നു കൊറിയയുടെ വിജയം.പ്രീ ക്വാർട്ടരിൽ കടക്കണെമെങ്കിൽ കൊറിയക്ക് വിജയം അനിവാര്യമായിരുന്നു. മറ്റൊരു മത്സരത്തിൽ ഉറുഗ്വേ ഘാനയെ കീഴടക്കിയെങ്കിലും അവസാന പതിനാറിൽ എത്താൻ സാധിച്ചില്ല.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വേയുടെ ജയം. ആദ്യ പകുതിയിൽ ജ്യോർജിയൻ ഡി അരാസ്കെയ്റ്റ നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ഉറുഗ്വേ വിജയം നേടിയത്.
സൗത്ത് കൊറിയക്കെതിരെ അഞ്ചാം മിനുട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി.ഡിയോഗോ ദലോട്ട് കൊടുത്താൽ പാസിൽ നിന്നും റിക്കാർഡോ ഹോർട്ടയാണ് പോർചുഗലിനായി ഗോൾ നേടിയത്. 17 ആം മിനുട്ടിൽ ജിൻ-സു കിം കൊറിയക്കായി ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 27 ആം മിനുട്ടിൽ യംഗ്-ഗ്വോൺ കിം നെയ്യ് ഗോളിൽ കൊറിയ സമനില പിടിച്ചു. 35 ആം മിനുട്ടിൽ ഡിയോഗോ ദലോട്ടിന് പോർച്ചുഗലിന് ലീഡ് നേടിക്കൊടുക്കാൻ അവസരം ലഭിച്ചെങ്കിലും കൊറിയൻ കീപ്പർ സിയൂങ്-ഗ്യു കിം തടുത്തിട്ടു.
42 ആം മിനുട്ടിൽ വിറ്റിൻഹയുടെ ഷോട്ടും കൊറിയൻ ഗോൾകീപ്പർ രക്ഷപെടുത്തി.42 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബോക്സിനുള്ളിൽ നിന്ന് ഒരു സുവർണ്ണാവസരം ലഭിച്ചു.എന്നാൽ റീബൗണ്ടിൽ നിന്നുമുള്ള താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ നേടാനുള്ള അവസരം റൊണാൾഡോ രക്ഷപെടുത്തി. പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ വിജയം അനിവാര്യമായ കൊറിയ ആക്രമിച്ചു കൊണ്ടേയിരുന്നു. 65 ആം മിനുട്ടിൽ പോർച്ചുഗൽ പരിശീലകൻ റൊണാൾഡോയെ പിൻവലിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ നേടാനുള്ള അവസരം റൊണാൾഡോ രക്ഷപെടുത്തി. പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ വിജയം അനിവാര്യമായ കൊറിയ ആക്രമിച്ചു കൊണ്ടേയിരുന്നു. 65 ആം മിനുട്ടിൽ പോർച്ചുഗൽ പരിശീലകൻ റൊണാൾഡോയെ പിൻവലിച്ചു.ഇഞ്ചുറി ടൈമിൽ വിജയ ഗോളുമായി സൗത്ത് കൊറിയ.ഹീ-ചാൻ ഹ്വാങ് ആണ് ഗോൾ നേടിയത്.സ്കോർ 2 -1.ഹ്യൂങ്-മിൻ സൺ കൊടുത്ത പാസിൽ നിന്നും ക്ലോസ് റേഞ്ചിൽ നിന്ന് മികച്ചൊരു ഫിനിഷിംഗിലൂടെ ഹീ-ചാൻ ഹ്വാങ് പോർച്ചുഗൽ വലകുലുക്കി
മത്സരത്തിന്റെ തുടക്കം മുതൽ ലൂയി സുവാരസിന്റെ കാലിൽ മൈതാനത്ത് പന്ത് കിട്ടുമ്പോഴെല്ലാം ഗാലറിയിലെ ഘാന ആരാധകർ കൂവി വിളിക്കുന്നുണ്ടായിരുന്നു. 17 ആം മിനുട്ടിൽ ഘാനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.എന്നാൽ കിക്കെടുത്ത ആന്ദ്രെ അയേവിന് പിഴച്ചു. 26 ആം മിനുട്ടിൽ ജ്യോർജിയൻ ഡി അരാസ്കെയ്റ്റയിലൂടെ യുറഗ്വായ് മുന്നിലെത്തി. ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്.
32-ാം മിനിറ്റില്‍ അരാസ്കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്കിയ പന്ത് ഡാര്വിന് ന്യൂനെസ് തട്ടി സുവാരസിന് നല്കി. സുവാരസ് നല്കിയ പന്തില്‍ നിന്നുള്ള അരാസ്കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍.65 ആം മിനുട്ടിൽ ഉറുഗ്വേ താരം ഫാകുണ്ടോ പെല്ലിസ്ട്രിയുടെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി.