പനാമക്കെതിരെയുള്ള ഫ്രണ്ട്ലി മത്സരത്തിനുശേഷം അർജന്റീന മറ്റൊരു ഫ്രണ്ട്‌ലി മത്സരം കൂടി കളിക്കും എന്നുള്ള ഒരു വാർത്ത ദിവസങ്ങൾക്കു മുമ്പായിരുന്നു പുറത്തേക്ക് വന്നത്.അനൗദ്യോഗികമായ ഒരു മത്സരമായിരിക്കും അർജന്റീന കളിക്കുക എന്നായിരുന്നു വാർത്തകൾ.പ്രമുഖ അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റായിരുന്നു ഈ ഇൻഫോർമൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.
ഈ മത്സരം അർജന്റീനയുടെ ട്രെയിനിങ് മൈതാനത്ത് വെച്ച് പൂർത്തിയായതായി പ്രമുഖ അർജന്റീന ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.എസയ്സയിൽ വെച്ചാണ് ഈ മത്സരം നടന്നത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഈ മത്സരത്തിൽ അർജന്റീന ദേശീയ ടീം വിജയിച്ചത്.ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ പകുതികളും 30 മിനിറ്റ് വീതമാണ് കളിച്ചത്.എയ്ഞ്ചൽ കൊറേയ രണ്ട് ഗോളുകൾ നേടുകയായിരുന്നു.പൗലോ ഡിബാല,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് ഓരോ ഗോളുകൾ നേടിയത്.മത്യാസ് സുവാരസ് റിവർ പ്ലേറ്റിന്റെ ഒരു ഗോൾ നേടി.അർജന്റീനയുടെയും റിവർ പ്ലേറ്റിന്റെയും ഗോൾ കീപ്പറായ ഫ്രാങ്കോ അർമാനി രണ്ട് ടീമുകൾക്ക് വേണ്ടിയും കളിച്ചു എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്.
ഫ്രാങ്കോ അർമാനി, ഗോൺസാലോ മോന്റിയേൽ,ലിസാൻഡ്രോ മാർട്ടിനസ്, ജർമ്മൻ പെസല്ല,യുവാൻ ഫോയ്ത്ത്,ലോ സെൽസോ,പലാസിയോസ്,ഗൈഡോ റോഡ്രിഗസ്, നിക്കോ ഗോൺസാലസ്,ലൗറ്ററോ മാർട്ടിനസ്,പൗലോ ഡിബാല എന്നീ താരങ്ങളായിരുന്നു ഫസ്റ്റ് ഇലവനിൽ ഉണ്ടായിരുന്നത്.പിന്നീട് പകരക്കാരായി കൊണ്ട് ജെറോണിമോ റുള്ളി,അക്കൂഞ്ഞ,കൊറേയാ,ജിയോ സിമയോണി എന്നിവർ അർജന്റീനക്ക് വേണ്ടി ഈ മത്സരത്തിൽ ഇറങ്ങുകയായിരുന്നു.
E esse jogo aqui? 😂😂 A Argentina GOLEOU o River Plate! Já pensou se é a #SeleçãoBrasileira contra algum time daqui? 🤔 pic.twitter.com/RTkE8KiWwC
— TNT Sports BR (@TNTSportsBR) March 24, 2023
പനാമക്കെതിരെയുള്ള മത്സരം കളിക്കാത്തവർ തന്നെയാണ് ഭൂരിഭാഗവും ഈ മത്സരം കളിച്ചിട്ടുള്ളത്.ലയണൽ മെസ്സി ഒന്നും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല.ഇനി അർജന്റീന തങ്ങളുടെ അടുത്ത സൗഹൃദ മത്സരത്തിൽ കുറസാവോയെയാണ് നേരിടുക.മെസ്സി ഉൾപ്പെടെയുള്ളവർ ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.