‘എല്ലാവരും പറയും അതൊരു നല്ല സൈനിങ്‌ ആയിരുന്നില്ലെന്ന്’ : ഹസാർഡിനെക്കുറിച്ച് ടോണി ക്രൂസ്

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ബുധനാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ബ്ലോക്ക്ബസ്റ്റർ സൈനിംഗ് പൂർത്തിയാക്കി. റയൽ മാഡ്രിഡ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പൂർത്തിയാക്കിയിരിക്കുകയാണ്.19-കാരന് വേണ്ടി മാഡ്രിഡ് 100 മില്യൺ പൗണ്ടിലാതിലധികമാണ് മുടക്കിയത്.

ഡേവിഡ് ബെക്കാമിന് ശേഷം റയൽ മാഡ്രിഡിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനായി ബെല്ലിംഗ്ഹാം മാറും. എന്നാൽ ബെല്ലിങ്‌ഹാമിനെ സ്വാഗതം ചെയ്യുമ്പോൾ ഹസാർഡിന്റെ കാര്യമോർപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സഹ താരം ടോണി ക്രൂസ്.“103 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസ്? വലിയൊരു തുകക്ക് മറ്റൊരു താരം ഇവിടേക്ക് വന്നിരുന്നു, എന്നിട്ട് കരിയർ ഇല്ലാതാക്കുകയാണ് ചെയ്‌തത്‌. വലിയ തുകയാണത്. എല്ലാവരും പറയും അതൊരു മികച്ച ട്രാൻസ്‌ഫർ അല്ലായിരുന്നുവെന്ന്. എന്നാലിപ്പോൾ പോസിറ്റിവായി നിൽക്കുകയാണ് വേണ്ടത്” ക്രൂസ് പറഞ്ഞു.

ചെൽസിയിൽ ആയിരുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഹസാർഡ് കണക്കാക്കപ്പെട്ടിരുന്നു.ബെൽജിയൻ ഇന്റർനാഷണലിനെ സ്വന്തമാക്കാൻ ഫ്ലോറന്റീന പെരസ് വൻ തുക ചെലവഴിച്ചു. എന്നാൽ താരം പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരുന്നതിന് പരാജയപെട്ടു.പരിക്കുകളും മോശം പ്രകടനങ്ങളും കാരണം ആരാധകരുടെ കടുത്ത വിമര്ശനത്തിന് താരം ഇരയാവുകയും ചെയ്തു.ഈഡൻ ഹസാർഡ് ക്ലബ് വിടുകയാണെന്ന് റയൽ മാഡ്രിഡ് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം കരാറിൽ ബാക്കി നിൽക്കെയാണ് ഹസാർഡ് റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്.

കഴിഞ്ഞ സീസണിൽ ബദ്ധവൈരികളായ ബാഴ്‌സലോണയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയതിനാൽ റയൽ മാഡ്രിഡിന് ലാ ലിഗ കിരീടം നേടാനായില്ല, കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു.സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിലേക്ക് മാറിയ ട്രൈക്കർ കരിം ബെൻസെമയുടെ വിടവാങ്ങലിനെ തുടർന്ന് വരാനിരിക്കുന്ന സീസണിന് മുന്നോടിയായി തങ്ങളുടെ ടീമിനെ പുനർനിർമ്മിക്കാനല്ല ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.

Rate this post