വേൾഡ് കപ്പിനെത്തിയ അർജന്റീന ടീമിൽ മുഴുവൻ പ്രശ്നങ്ങളായിരുന്നു, പുറത്താകുമെന്ന് അറിയാമായിരുന്നുവെന്ന് സൂപ്പർ താരം

കഴിഞ്ഞവർഷം ഖത്തറിൽ വച്ച് ഫിഫ ലോകകപ്പിന്റെ കിരീടം നേടിയ ലയണൽ സ്കലോണിക്ക് കീഴിലുള്ള അർജന്റീന ദേശീയ ടീം വർഷങ്ങൾക്കുശേഷമാണ് ഫിഫ വേൾഡ് കപ്പിന്റെ കിരീടത്തിൽ മുത്തമിടുന്നത്. നേരത്തെ പലതവണ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിൽ കാലിടറി പോയ മെസ്സിയും സംഘവും ഒടുവിൽ ഖത്തറിൽ വച്ച് തങ്ങളുടെ സ്വപ്നം നേടിയെടുത്തു. 2018 ല്‍ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെട്ടാണ് അർജന്റീന പുറത്താവുന്നത്.

2018 റഷ്യ ലോകകപ്പ് ടൂർണമെന്റിൽ അർജന്റീന മികച്ച പ്രകടനങ്ങൾ നടത്തുന്നത് അസാധ്യമായ കാര്യമാണെന്ന് ആ സമയത്ത് തങ്ങൾക്കറിയാമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് അർജന്റീനയുടെ താരമായ സെർജിയോ അഗ്യൂറോ. 2018 റഷ്യ ലോകകപ്പ് ടൂർണമെന്റിന് എത്തുമ്പോൾ തന്നെ എല്ലാത്തിലും അർജന്റീന ടീമിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും അഗ്യൂറോ വെളിപ്പെടുത്തി.

“2018ലെ റഷ്യ ലോകകപ്പ് എല്ലാ അർത്ഥത്തിലും ഞങ്ങൾക്ക് ഒരു കുഴപ്പമായിരുന്നു. ലോകകപ്പ്‌ ടൂർണമെന്റ് അരങ്ങേറുന്നതിനിടെ പ്രശ്നങ്ങൾ ശെരിയാക്കാൻ കഴിയില്ല, പരിശീലകനെ മാറ്റാനോ അല്ലെങ്കിൽ താരങ്ങളെ മാറ്റാനോ ഒന്നും ആ സമയത്ത് കഴിയില്ല. നമുക്കറിയാവുന്ന രീതിയിൽ കളിക്കുകയും മൈതാനത്ത് സ്വയം ഒരുമിച്ച് പോരാടുകയും ചെയ്യുക എന്നതായിരുന്നു അത്. ആ ലോകകപ്പ്‌ ടൂർണമെന്റിൽ നന്നായി കളിക്കുന്നത് അസാധ്യമായിരുന്നു. ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തായതിനു ശേഷം ഞങ്ങളുടെ മുഖങ്ങളുടെ ഭാവം ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു എന്നതായിരുന്നു.” – സെർജിയോ അഗ്യൂറോ പറഞ്ഞു.

2018 റഷ്യൻ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് കിലിയൻ എംബാപ്പേയുടെ ഇരട്ടഗോളുകളിലും മറ്റുമായി അർജന്റീന നാലു ഗോളുകൾ വഴങ്ങി പുറത്താവുന്നത്. അന്ന് ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിനുശേഷം അർജന്റീന പരിശീലകനായ ജോർജ് സാംപൊളിയെ പുറത്താക്കി ലയണൽ സ്കലോണിയെ ടീമിലെടുത്ത അർജന്റീന ദേശീയ ടീമിന് പിന്നീട് കിരീടങ്ങൾ കൊണ്ടുള്ള സ്വപ്നതുല്യമായ നേട്ടങ്ങളാണ് സ്കലോണിക്ക് കീഴിൽ ലഭിച്ചത്.

Rate this post
Argentina