ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി താരങ്ങളെയാണ് പരിക്ക് മൂലം നഷ്ടപെട്ടിരിക്കുന്നത്. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയോയായിരുന്നു ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തായ ആദ്യ കളിക്കാരൻ. അതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം എന്ന് ആരാധകർ വിശേഷിപ്പിച്ച ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയും പരിക്കേറ്റ് പുറത്ത് പോയിരുന്നു.
ലൂണക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ സാധിക്കുകയുമില്ല. ലൂണക്ക് പകരമായി യൂറോപ്പിൽ നിന്നും പുതിയ താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു വിദേശ താരം കൂടി പരിക്ക് മൂലം ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഘാന താരം ക്വാമെ പെപ്രയ്ക്ക് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.’
Bad news for the Tuskers 💛💔#KeralaBlasters #KwamePeprah pic.twitter.com/HqvAho4eFB
— Khel Now (@KhelNow) January 27, 2024
‘കലിംഗ സൂപ്പർ കപ്പിൽ ജംഷഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിലാണ് ക്വാമെ പെപ്രയ്ക്ക് ഗ്രോയിനിന് പരിക്കേറ്റിരുന്നു.സമഗ്രമായ മെഡിക്കൽ വിലയിരുത്തലിന് ശേഷം സീസണിൻ്റെ ശേഷിക്കുന്ന കാലയളവിൽ പെപ്രയെ ലഭ്യമല്ലെന്ന് ക്ലബ് ഖേദത്തോടെ പ്രഖ്യാപിക്കുന്നു.പെപ്രയ്ക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ സാധിക്കാതെ എന്ന് ക്ലബ് ആശംസിക്കുന്നു.അദ്ദേഹം ഞങ്ങളുടെ ടീമിലേക്ക് മടങ്ങിവരവിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഉടൻ തന്നെ അദ്ദേഹം വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു!” കേരള ബ്ലാസ്റ്റേഴ്സ് പ്രസ്തവാനയിറക്കി.
Injury Update :
— Kerala Blasters FC (@KeralaBlasters) January 27, 2024
Kwame Peprah sustained an Groin injury during our recent clash against Jamshedpur FC. Following a thorough medical assessment, the club announces with regret that Peprah will be unavailable for the remainder of the season. The Club wishes Peprah a seamless rehab… pic.twitter.com/vOCuY7Cfug
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കളിച്ച 12 കളികളിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് പെപ്രയുടെ സമ്പാദ്യം. സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ ഇരുപത്തിമൂന്നുകാരൻ രണ്ട് ഗോളുകൾ നേടി. പെപ്രേക്ക് പകരമായി ഗോകുലം കേരളയിലേക്ക് ലോണിൽ പോയിരുന്ന ഇമ്മാനുവേൽ ജസ്റ്റിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവിളിക്കുകയും ചെയ്തിരിക്കുകയാണ്.