കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, വിദേശതാരത്തിനു പരിക്ക് | Kerala Blasters

സൂപ്പർ കപ്പ് ടൂർണമെന്റിൽ തങ്ങളുടെ കിരീട പ്രതീക്ഷകൾ എല്ലാം അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരങ്ങളിലേക്ക് തിരികെ എത്തുമ്പോൾ ആരാധകർക്ക് വലിയ തിരിച്ചടി നൽകുന്നതാണ് സൂപ്പർ താരങ്ങളുടെ പരിക്കുകൾ. അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സിന്റെ നിരവധി താരങ്ങളാണ് സീസണിന്റെ പല ഭാഗങ്ങളിലായി പരിക്കു കാരണം പുറത്തായത്.

സൂപ്പർ കപ്പ് ടൂർണമെന്റ് കഴിഞ്ഞു വരുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് തലവേദന ആകുന്നത് വീണ്ടും പരിക്കിന്റെ വിധിയാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഫോം കണ്ടെത്തി തുടങ്ങുന്ന ഘാന താരമായ ക്വാമി പെപ്രക്ക് സൂപ്പർ കപ്പ് ടൂർണമെന്റ് പരിക്ക് ബാധിച്ച് എന്നാണ് ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ്. സൂപ്പർ കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്പൂരിനെതിരെയാണ് പെപ്രക്ക് പരിക്ക് ബാധിച്ചത്.

ടെൻഡോൺ ഇഞ്ചുറി ബാധിച്ച ക്വാമി പെപ്രയുടെ ഇഞ്ചുറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് MRI സ്കാനിങ് റിപ്പോർട്ട്‌ കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ആരാധകരും. MRI സ്കാനിങ് റിപ്പോർട്ട്‌ വന്നതിനുശേഷം മാത്രമായിരിക്കും താരത്തിന് പരിക്ക് എത്രത്തോളം ഉണ്ടെന്ന് അറിയാനാവുകയും ഏകദേശം എത്ര കാലത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നത് അറിയാനാവുക.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുന്നത് ജനുവരി 31നാണ്. ജംഷഡ്പൂര് എഫ്സി VS നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം ഫെബ്രുവരി രണ്ടിന് ഒഡീഷക്കെതിരെയാണ് നടക്കുന്നത്. ഫെബ്രുവരി 12നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഈ വർഷത്തെ ആദ്യ ഹോം മത്സരം അരങ്ങേറുന്നത്.

Rate this post
Kerala Blasters