കൈലിയൻ എംബാപ്പെയും ലയണൽ മെസ്സിയും ചേർന്നുള്ള ആക്രമണ നിരയുണ്ടായിട്ടും എന്ത്‌കൊണ്ടാണ് പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ സാധിക്കാതിരുന്നത് ? : കാരണം വെളിപ്പെടുത്തി നെയ്മർ

വലിയ പ്രതീക്ഷയോടെയാണ് 2021-ൽ ലയണൽ മെസ്സിയെ ഒരു സ്വതന്ത്ര ഏജന്റായി പാരീസ് സെന്റ് ജെർമെയ്ൻ സൈൻ ചെയ്തത്.കൈലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ എന്നിവരോടൊപ്പം അർജന്റീന സൂപ്പർ താരം കൂടി ചേരുന്നതോടെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ ആക്രമണ ത്രയത്തിനു സാധിക്കുമെന്ന് പാരീസ് ക്ലബ് ക്ലബ് കരുതിയിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലും അവസാന 16 കടക്കാൻ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജിക്ക് സാധിച്ചില്ല. ടീമിന്റെ സമീപകാല ചാമ്പ്യൻസ് ലീഗ് നിരാശകൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നെയ്മർ. “ഗാലക്റ്റിക്കോസ് ചാമ്പ്യൻസ് ലീഗ് നേടിയില്ല, അതിനാൽ ഇത് അതിന്റെ ഭാഗമാണ്. ഞങ്ങൾക്ക് വളരെ ശക്തമായ ഒരു ടീം ഉണ്ടായിരുന്നു. ഞാനും മെസ്സിയും എംബാപ്പെയും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരാണ്.അത് ഞങ്ങൾക്കറിയാം പക്ഷേ നിർഭാഗ്യവശാൽ അത് യോജിച്ചില്ല. അത് ഞങ്ങൾക്ക് നല്ലതായിരുന്നില്ല. വ്യക്തമായും ഞങ്ങൾ എല്ലാം ജയിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾ ഡ്രെസ്സിൽ റൂമിൽ വളരെ ക്ലൊസ് ആയിരുന്നു. എന്നാൽ ചിലപ്പോൾ ഫുട്ബോളിൽ കാര്യങ്ങൾ ശെരിയാവില്ല “നെയ്മർ പറഞ്ഞു.

2027 വരെ കരാർ ഉണ്ടായിരുന്നിട്ടും പ്രീമിയർ ലീഗിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വലിയ ഓഫറുകൾ വന്നതോടെ ബ്രസീലിയൻ പിഎസ്ജിയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും അടുത്ത സീസണിൽ ഫ്രഞ്ച് തലസ്ഥാനത്ത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കണങ്കാലിനേറ്റ പരിക്കിൽ നിന്ന് കരകയറിയതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ശേഷം നന്നായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും നെയ്മർ പറഞ്ഞു.

ബ്രസീലിയൻ ഫോർവേഡ് പിഎസ്ജിയിൽ തുടരുന്നതിനാൽ എംബാപ്പെയുടെ ക്ലബ്ബിലെ ഭാവിക്ക് അനിശ്ചിതത്വമുണ്ട്.2025 വരെ കരാർ നീട്ടാനുള്ള ഓപ്‌ഷൻ ഉപയോഗിക്കില്ലെന്ന് 24-കാരൻ തീരുമാനിച്ചു. അടുത്ത സമ്മറിൽ Mbappé ഒരു സ്വതന്ത്ര ഏജന്റാകാം, അത്കൊണ്ട് തന്നെ PSG താരത്തെ വിൽക്കാൻ നോക്കിയേക്കാം. അതേസമയം MLS ടീമായ ഇന്റർ മിയാമിയുമായി ഒപ്പുവെച്ചതിന് ശേഷം മെസ്സി തന്റെ കരിയറിന്റെ അടുത്ത അധ്യായം ആരംഭിച്ചു കഴിഞ്ഞു.2023-24 സീസൺ ആരംഭിക്കുമ്പോൾ നെയ്‌മർ മാത്രമായിരിക്കും ടീമിൽ അവശേഷിക്കുന്നത്.

5/5 - (1 vote)
Psg