‘ആ മാനദണ്ഡങ്ങൾ ഞാൻ പാലിക്കുന്നുവെന്ന് കരുതുന്നു ,പക്ഷേ വോട്ട് ചെയ്യുന്ന ആളുകളാണ് തീരുമാനിക്കേണ്ടതാണ്’: കൈലിയൻ എംബാപ്പെ

ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെക്ക് പിഎസ്ജിക്കും അദ്ദേഹത്തിന്റെ ദേശീയ ടീമായ ഫ്രാൻസിനുമൊപ്പം മറ്റൊരു മികച്ച വ്യക്തിഗത സീസൺ ഉണ്ടായിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിലെ 16 റൗണ്ട് മറികടക്കാൻ PSG പരാജയപ്പെട്ടതിനാൽ കഴിഞ്ഞ സീസണിൽ ലീഗ് 1 കിരീടം മാത്രമാണ് നേടാൻ സാധിച്ചത്.

എംബാപ്പെയുടെ ഹാട്രിക്ക് ഉണ്ടായിരുന്നിട്ടും ഫ്രാൻസ് കഴിഞ്ഞ വർഷം ലോകകപ്പ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയോട് തോറ്റു.ഈ സീസണിൽ ബാലൺ ഡി ഓർ നേടാൻ താൻ മികച്ച പ്രകടനം കാഴ്ചവച്ചതായി എംബാപ്പെ അഭിപ്രായപ്പെട്ടു. ലയണൽ മെസ്സി, എർലിംഗ് ഹാലൻഡ് എന്നിവരാണ് ഇത്തവണ ബാലൺ ഡി ഓർ നേടാൻ മുന്പന്തിയിലുള്ളത്.മെസ്സി അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടി, 2022-23 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം ഹാലൻഡ് ഒരു ട്രെബിൾ നേടി. എന്നിരുന്നാലും എംബാപ്പെയുടെ പ്രകടനങ്ങൾ അവഗണിക്കാൻ സാധിക്കില്ല.PSG യ്ക്കും ലെസ് ബ്ലൂസിനും വേണ്ടി എംബപ്പേ 54 ഗോളുകൾ നേടി.

“ബാലൺ ഡി ഓർ? ഒരു വ്യക്തിഗത ട്രോഫിയെക്കുറിച്ച് സംസാരിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്, കാരണം നിങ്ങൾ സ്വയം പ്രമോട്ട് ചെയ്യേണ്ടത് ആവശ്യമാണ്. അത് പൊതുസമൂഹത്തിന് ഒട്ടും ചേരാത്ത കാര്യമാണ്.ഞാൻ ബാലൺ ഡി ഓറിന് അർഹനാണോ? പുതിയ മാനദണ്ഡങ്ങൾക്കൊപ്പം, എന്താണ് പ്രധാനം? ശ്രദ്ധ പിടിച്ചുപറ്റുക, ഗോളുകൾ നേടുക, സ്വാധീനം ചെലുത്തുക? ഞാൻ ആ മാനദണ്ഡങ്ങൾക്ക് അനുയോജ്യമാണെന്ന് കരുതുന്നു. ഞാൻ അതെ എന്ന് പറയും, പക്ഷേ വോട്ട് ചെയ്യുന്ന ആളുകളാണ് തീരുമാനിക്കേണ്ടതാണ് .ഞാൻ എപ്പോഴും ശുഭാപ്തിവിശ്വാസിയാണ്, ”എംബാപ്പെ പറഞ്ഞു.

അതേസമയം, ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡുമാണ് ഈ വർഷം ബാലൺ ഡി ഓർ നേടുന്ന പ്രധാന എതിരാളികൾ. മെസ്സി അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തു, ടൂർണമെന്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. പിഎസ്ജിയുടെ ലീഗ് 1 കിരീടത്തിലും അർജന്റീനക്കാരൻ നിർണായക പങ്കുവഹിച്ചു. നോർവീജിയൻ സ്‌ട്രൈക്കർ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച അരങ്ങേറ്റ സീസണും ടീമിന്റെ ചരിത്രപരമായ ട്രെബിളിൽ നിർണായക പങ്കുവഹിച്ചു. പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ പെപ് ഗാർഡിയോളയുടെ ടീം നേടിയപ്പോൾ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ നേടി.

Rate this post
Kylian Mbappe