സീസൺ അവസാനത്തോടെ പിഎസ്ജിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ച് കൈലിയൻ എംബാപ്പെ | Kylian Mbappe 

സീസൺ അവസാനത്തോടെ പാരീസ് സെൻ്റ് ജെർമെയ്ൻ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ.മെയ് 12-ന് ഞായറാഴ്ച പാർക് ഡെസ് പ്രിൻസസിൽ എംബാപ്പെയുടെ അവസാന ഹോം ഗെയിമാണ് ടുലൂസിനെതിരായ പിഎസ്ജിയുടെ മത്സരം.

“എനിക്ക് നിങ്ങളോട് സംസാരിക്കണം. സമയമാകുമ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, അതിനാൽ ഇത് പാരീസ് സെൻ്റ് ജെർമെയ്‌നിലെ എൻ്റെ അവസാന വർഷമാണെന്ന് നിങ്ങളോട് എല്ലാം അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു.ഏതാനും ആഴ്‌ചകൾക്കുള്ളിൽ എല്ലാം അവസാനിക്കും. ഞായറാഴ്‌ച പാർക്ക് ഡെസ് പ്രിൻസസിൽ ഞാൻ എൻ്റെ അവസാന മത്സരം കളിക്കും. വർഷങ്ങളോളം എനിക്ക് ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബിൽ അംഗമാകാനുള്ള അവസരവും മഹത്തായ ബഹുമതിയും ലഭിച്ചു ” എംബപ്പേ പറഞ്ഞു.തൻ്റെ മാനേജർക്കും ക്ലബ്ബിലെ കായിക ഡയറക്ടർമാർക്കും എംബാപ്പെ നന്ദി പറഞ്ഞു.

താൻ ഫ്രാൻസും ലീഗ് വണ്ണും ഉപേക്ഷിച്ച് ഒരു പുതിയ വെല്ലുവിളിയിലേക്ക് പോകുമെന്ന് ഫ്രഞ്ച് ക്യാപ്റ്റൻ പറഞ്ഞു.”എൻ്റെ രാജ്യമായ ഫ്രാൻസ്, ലീഗ് 1, ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തുപോകണമെന്ന് പ്രഖ്യാപിക്കുന്നത് ഇത്ര ബുദ്ധിമുട്ടാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ 7 വർഷത്തിന് ശേഷം എനിക്ക് ഇതൊരു പുതിയ വെല്ലുവിളി ആവശ്യമാണെന്ന് ഞാൻ കരുതുന്നു” എംബപ്പേ പറഞ്ഞു,മെയ് 15ന് നീസുമായുള്ള എവേ മാച്ചാണ് പിഎസ്ജിക്കായി ഫ്രഞ്ച് സൂപ്പർതാരത്തിൻ്റെ അവസാന മത്സരം.

ആറ് വർഷം മുമ്പ് എഎസ് മൊണാക്കോയിൽ നിന്ന് പിഎസ്ജിയിൽ ചേർന്ന എംബാപ്പെ 305 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടി ക്ലബ്ബിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി.ആറ് ലീഗ് 1 ടൈറ്റിലുകൾ, മൂന്ന് ഫ്രഞ്ച് കപ്പുകൾ, അത്രയും ഫ്രഞ്ച് സൂപ്പർ കപ്പുകൾ, രണ്ട് ഫ്രഞ്ച് ലീഗ് കപ്പുകൾ എന്നിവ ഉൾപ്പെടുന്ന 12 പ്രധാന ട്രോഫികൾ പിഎസ്ജിക്കൊപ്പം അദ്ദേഹം നേടി.

Rate this post