സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും സെർജിയോ റാമോസും പടിയിറങ്ങിയ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ടീം വിട്ടേക്കുമെന്ന് റൂമറുകൾ വരുന്നുണ്ട്. 2025 വരെ പിഎസ്ജിയുമായി കരാർ ഉണ്ടെങ്കിലും പ്രീമിയർ ലീഗിൽ നിന്നും സൗദി അറേബ്യയിൽ നിന്നും നെയ്മർ ജൂനിയറിനെ അവന്തമാക്കാനുള്ള ഓഫറുകൾ വരുന്നുണ്ട്.
ഇപ്പോഴിതാ അപ്രതീക്ഷിതമായി പിഎസ്ജിക്ക് വമ്പൻ പണി നൽകുകയാണ് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പേ. നേരത്തെ റയൽ മാഡ്രിഡിലേക്ക് സൂപ്പർ താരം പോകുമെന്ന് ഒരുപാട് ട്രാൻസ്ഫർ നീക്കങ്ങൾ വന്നെങ്കിലും അവസാനം പിഎസ്ജിയുമായി താരം 2024 വരെ കരാർ പുതുക്കുകയും ഒരു വർഷത്തേക്ക് കൂടി അധികം നീട്ടാനുള്ള ഓപ്ഷൻ ലഭിക്കുകയും ചെയ്തിരുന്നു.
ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേയുടെ റിപ്പോർട്ടുകൾ പ്രകാരം 2024-ൽ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പേ ഇനി പിഎസ്ജിയുമായി കരാർ പുതുക്കില്ല എന്ന് പിഎസ്ജിയെ തന്നെ അറിയിച്ചിട്ടുണ്ട്. 2024-ൽ കരാർ അവസാനിച്ച് ഫ്രീ ഏജണ്ടാകുന്ന താരത്തിനെ കൊണ്ട് പുതിയ കരാറിൽ ഒപ്പ് വെക്കാനോ അല്ലെങ്കിൽ ഈ സമ്മറിൽ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചതോടെ കിലിയൻ എംബാപ്പേ ട്രാൻസ്ഫർ സാഗ വീണ്ടും ഓൺ ആയി.
🚨 Kylian Mbappé has informed PSG of his decision: he’ll NOT trigger the option to extend current contract until 2025, it means that deal would expire next June 2024 — as L’Équipé called.
— Fabrizio Romano (@FabrizioRomano) June 12, 2023
PSG position: NO plan to lose Kylian for free.
Sign new deal now or he could be sold. pic.twitter.com/fDpSKOmxsf
ഫ്രീ ഏജന്റാകുന്നതിനു മുൻപ് ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തിനെ വിൽക്കുകയാണെങ്കിൽ പിഎസ്ജിക്ക് ട്രാൻസ്ഫർ ഫീ ലഭിക്കും. കിലിയൻ എംബാപ്പയെ വിട്ടുകളയാൻ പിഎസ്ജിക്ക് ആഗ്രഹമില്ലെങ്കിലും കിലിയൻ എംബാപ്പേ തന്റെ തീരുമാനം അറിയിച്ചതോടെ താരത്തിനെ വിൽക്കേണ്ട അവസ്ഥയാണ് പിഎസ്ജിക്ക് വന്നത്.
Kylian Mbappé saga on again 🔛🇫🇷
— Fabrizio Romano (@FabrizioRomano) June 12, 2023
◉ Situation very tense, club furious;
◉ PSG surprised with Kylian timing;
◉ Club has contingency plan in case he leaves now;
◉ NO chance to leave for free;
◉ PSG did not expect leaks as talks were ongoing.
🎥 https://t.co/gMwaz1G1rI pic.twitter.com/fM4LH8NBP0
കിലിയൻ എംബാപ്പക് വേണ്ടി തുടർച്ചയായ ശ്രമങ്ങൾ നടത്തുന്ന റയൽ മാഡ്രിഡ് ഇത്തവണയും കിലിയൻ എംബാപ്പേയെ സ്വന്തമാക്കാൻ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 വരെ കരാർ പുതുക്കത്തെ പിഎസ്ജിയിൽ തുടരുകയാണെങ്കിൽ കിലിയൻ എംബാപ്പേ 2024-ൽ ഫ്രീ ഏജന്റായി മാറും, അതിനാൽ തന്നെ പിഎസ്ജിക്ക് മുന്നിൽ ഇപ്പോൾ താരത്തിനെ വിൽക്കുക എന്നൊരു ഓപ്ഷനാണുള്ളത്.