കൈലിയൻ എംബാപ്പെയും പാരീസ് സെന്റ് ജെർമെയ്‌നും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു നാളായി അത്ര മികച്ചതല്ല എന്ന് തോന്നുന്നു.24-കാരൻ ഫ്രഞ്ച് ഭീമൻമാരുമായി കഴിഞ്ഞ സമ്മറിൽ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു.എന്നാൽ അടുത്തിടെ നടന്ന ചില സംഭവങ്ങളുടെ വെളിച്ചത്തിൽ ഫ്രാൻസ് ദേശീയ ടീം ക്യാപ്റ്റൻ തന്റെ ക്ലബിൽ സന്തുഷ്ടനല്ലെന്ന് മനസിലാക്കാം.
വരാനിരിക്കുന്ന സീസണിലെ സീസൺ ടിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രമോഷണൽ ക്യാമ്പയിനു വേണ്ടി പിഎസ്‌ജി പുറത്തിറക്കിയ വീഡിയോക്കെതിരെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് എംബപ്പേ.സീസൺ ടിക്കറ്റ് പരസ്യ പ്രചാരണത്തിൽ ക്ലബ് തന്റെ ചിത്രം ഉപയോഗിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. വീഡിയോ തന്നെ മാത്രം കേന്ദ്രീകരിച്ചു ചിത്രീകരിക്കുകയും ടീമിലെ മറ്റുള്ള താരങ്ങളെയെല്ലാം പൂർണമായും ഒഴിവാക്കുകയും ചെയ്‌തതിനെയാണ് എംബാപ്പെ രൂക്ഷമായി വിമർശിച്ചത്.
“അടുത്ത സീസണിലേക്കുള്ള സീസൺ ടിക്കറ്റ് പുതുക്കാനുള്ള പ്രൊമോഷൻ വീഡിയോയിൽ ഞാൻ ഭാഗമായിരുന്നു. അതിന്റെ കൊണ്ടെന്റ് എന്താണെന്ന് എന്നെ അറിയിച്ചിട്ട് പോലുമില്ല. ക്ലബിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയുള്ള സാധാരണ വീഡിയോ ആണെന്നാണ് കരുതിയത്. പോസ്റ്റ് ചെയ്‌ത വീഡിയോയെ ഞാൻ അംഗീകരിക്കുന്നില്ല. വ്യക്തിപരമായ ഇമേജ് അവകാശത്തിനായി ഞാൻ വാദിക്കുന്നത് ഇതുകൊണ്ടാണ്. പിഎസ്‌ജി വലിയൊരു ക്ലബും കുടുംബവുമാണ്. അതൊരിക്കലും കിലിയൻ സെയിന്റ് ജർമനല്ല” എംബാപ്പെ പറഞ്ഞു.
🚨 Statement from Kylian Mbappé in disagree with PSG campaign for 23/24 season tickets where he was involved almost everywhere.
— Fabrizio Romano (@FabrizioRomano) April 6, 2023
“I was never informed of that — I don’t agree with that video published”.
“PSG is a top club and family — but it’s NOT Kylian Saint-Germain”. pic.twitter.com/Sj70BXZMEz
ഫ്രഞ്ച് ചാമ്പ്യൻമാരായ PSG പിന്നീട് അവരുടെ വെബ്‌സൈറ്റിൽ നിന്നും YouTube ചാനലിൽ നിന്നും വീഡിയോ എടുത്തുകളഞ്ഞു, എന്നിരുന്നാലും ഇത് മറ്റ് YouTube ചാനലുകളിൽ ഇപ്പോഴും കാണാൻ കഴിയും.പ്രമോഷണൽ സിനിമയിൽ സംസാരിച്ചത് ഫ്രാൻസ് ക്യാപ്റ്റൻ എംബാപ്പെ മാത്രമാണ്.ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടുമെന്ന് ഈ ആഴ്ച ആദ്യം എഎഫ്‌പിയോട് പറഞ്ഞ ലയണൽ മെസ്സി വിഡിയോയിൽ ഫീച്ചർ ചെയ്തിട്ടില്ല.കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായ നെയ്മറും ഇല്ല.എംബാപ്പെയുടെ പരാമർശങ്ങളെക്കുറിച്ച് പിഎസ്ജി പ്രതികരിച്ചില്ല.ഫ്രാൻസുമായി രാജ്യാന്തര ഡ്യൂട്ടിയിലായിരിക്കുമ്പോൾ കളിക്കാരുടെ വ്യക്തിഗത ഇമേജ് അവകാശങ്ങൾ എംബാപ്പെ ആവശ്യപ്പെട്ടിരുന്നു.
Kylian Mbappe has criticised PSG after they used him in a video to promote season ticket sales, without informing him how the interview would be used. pic.twitter.com/GWnOvZ0wP5
— ESPN FC (@ESPNFC) April 6, 2023