നിലവിൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയിലാണ് സൂപ്പർതാരം എംബാപ്പെ പന്ത് തട്ടുന്നതെങ്കിലും താരം അത്ര തൃപ്തനല്ല. റയലിലേക്ക് ചേക്കേറാനാണ് താരത്തിന് ഇഷ്ടമെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്താത്തതോടെ താരം വീണ്ടും പിഎസ്ജിയ്ക്ക് കളിക്കാൻ വേണ്ടി തീരുമാനിക്കുകയായിരുന്നു. നേരത്തെ ക്ലബ്ബിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു ടീമിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്.
ഫ്രഞ്ച് മാധ്യമമായ ‘എൽ എക്യുപി’ ന്റെ റിപ്പോർട്ട് പ്രകാരം താരം ലിവർപൂളിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നാണ്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ ലിവർപൂളിലേക്ക് ചേക്കേറാനും അതുവരെ പിഎസ്ജിയ്ക്ക് വേണ്ടി പന്ത് തട്ടാനുമാണ് താരം തീരുമാനിച്ചിരിക്കുന്നത് എന്നാണ് എൽ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടയിൽ റയൽ എംബാപ്പെയ്ക്ക് വേണ്ടി ശ്രമങ്ങൾ നടത്തുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്. റയലിന് താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റയൽ താരത്തിന് വേണ്ടി നീക്കങ്ങൾ നടത്താത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. മറ്റു പദ്ധതികൾ മുന്നിൽ കണ്ടുകൊണ്ടാണോ റയൽ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനായി ബിഡ് സമർപ്പിക്കാത്തത് എന്ന ചോദ്യവും ആരാധകർക്കിടയിലുണ്ട്.
🚨 Kylian Mbappé is open to the idea of joining Liverpool next summer as he looks for a 2024 departure from PSG.
— Transfer News Live (@DeadlineDayLive) September 6, 2023
(Source: L'Equipe) pic.twitter.com/wOl2bE4H2R
അടുത്ത സമ്മർ ട്രാൻസ്ഫറിലെങ്കിലും താരത്തിനു വേണ്ടി റയിൽ ശ്രമങ്ങൾ നടത്തിയേക്കും എന്ന് കരുതുമ്പോഴാണ് താരം ലിവർപൂളിലേക്ക് കൂടുമാറാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.എംബാപ്പയുടെ റയൽ മോഹങ്ങൾ അസ്തമിച്ചതാണോ, അതോ ട്രാൻസ്ഫർ വിൻഡോയിൽ റയൽ തനിക്കുവേണ്ടി ശ്രമങ്ങൾ നടത്താതാണോ എംബാപ്പയുടെ പുതിയ തീരുമാനത്തിന് കാരണമായതെന്നും സംശയമുണ്ട്.