2002ലെ ഖത്തർ ഫിഫ വേൾഡ് കപ്പിൽ കിലിയൻ എംബാപ്പയുടെ ഫ്രാൻസിനെ പരാജയപ്പെടുത്തി ലിയോ മെസ്സിയുടെ അർജന്റീന ഫിഫ വേൾഡ് കപ്പ് കിരീടം ഉയർത്തിയിരുന്നു. ആവേശം അവസാനം വരെ നീണ്ട പോരാട്ടത്തിനോടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന വർഷങ്ങൾക്ക് ശേഷമുള്ള ഫിഫ വേൾഡ് കപ്പിന്റെ കിരീടം സ്വന്തമാക്കുന്നത്. എംബാപ്പേയും മെസ്സിയും മികവ് കാട്ടിയ ഒരു ഫിഫ വേൾഡ് കപ്പാണ് കഴിഞ്ഞുപോയത്.
ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിയിൽ ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുതാരങ്ങളും ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. കഴിഞ്ഞദിവസം നടന്ന ഇന്റർവ്യൂവിനിടെ ലിയോ മെസ്സിയെ കുറിച്ച് കിലിയൻ എംബാപ്പേ സംസാരിക്കുകയുണ്ടായി. ലിയോ മെസ്സി അതിശയകരമായ താരം ആണെന്നും അദ്ദേഹത്തിന് മൈതാനത്തിൽ എല്ലാം ചെയ്യാൻ ആവുമെന്നുമാണ് എംബാപ്പെ പറഞ്ഞത്.
ഗ്ലോബ് സോക്കറിനോട് സംവദിക്കുമ്പോഴാണ് കിലിയൻ എംബാപ്പയുടെ ഈ പ്രസ്താവന വരുന്നത്. “ലിയോ മെസ്സി അതിശയകരമായ താരമാണ്, കുറിച്ച് പറയുകയാണെങ്കിൽ മെസ്സിക്ക് മൈതാനത്തിൽ എന്ത് ചെയ്യാനും കഴിവുണ്ട്.” – കിലിയൻ എംബാപ്പേ പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ കളിക്കുമ്പോൾ തന്നെ ലിയോ മെസ്സിയെ കുറിച്ച് എംബാപ്പെ വാഴ്ത്തി സംസാരിച്ചിരുന്നു. കരാർ അവസാനിച്ച് പുതുക്കാൻ തയ്യാറാവാതെയാണ് ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബിനോട് വിടപറഞ്ഞത്.
Kylian Mbappe: “Messi can do everything on the pitch.” @Globe_Soccer ✨🇫🇷 pic.twitter.com/m3ZFFTExGN
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 10, 2023
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് നൽകുന്ന ബാലൻഡിയോർ അവാർഡ് എംബാപ്പെയേയും ഹാലാന്റിനെയും മറികടന്നുകൊണ്ടാണ് ലിയോ മെസ്സി സ്വന്തമാക്കിയത്. ലിയോ മെസ്സിയുടെ കരിയറിൽ ഒരുപക്ഷേ അവസാനത്തെ ബാലൻഡിയോർ നേട്ടമായിരുന്നു കഴിഞ്ഞുപോയത്. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന ലിയോ മെസ്സി കബിനോടൊപ്പമുള്ള അടുത്ത സീസണിനു വേണ്ടി കാത്തിരിക്കുകയാണ്.